ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവ്, സർക്കാരിന് തിരിച്ചടി

മുന്‍ വിജിലന്‍സ് ഡയറക്ടര്‍  ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്. കൊച്ചിയിലുള്ള സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. അടിയന്തരമായി തന്നെ അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണം.

രണ്ടു വര്‍ഷമായി  സസ്പെന്‍ഷനിലായിരുന്നു ജേക്കബ് തോമസ്.  ഓഖി ദുരന്തത്തില്‍ നടത്തിയ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്പെന്‍ഷന്‍ കാലാവധി പല.ഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതില്‍ വിശദമായ വാദം കേട്ട ശേഷമാണ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്നത്  അടക്കമുള്ള ജേക്കബ് തോമസിന്റെ വാദങ്ങളെല്ലാം ട്രിബ്യൂണല്‍ അംഗീകരിച്ചു.

ജേക്കബ് തോമസിനെ സര്‍വീസില്‍ നിന്ന് രണ്ടു വര്‍ഷത്തോളം സസ്പെന്‍ഡ് ചെയ്തതിന് യാതൊരു ന്യായീകരണവുമില്ല.അതിനാല്‍ അദ്ദേഹത്തെ അടിയന്തരമായി തിരിച്ചെടുക്കണമെന്നാണ് ഉത്തരവ്. അമരീഷ് കാലിയ, ഭരത്‌ഭൂഷൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി