രാജ്യസ്നേഹം ബി.ജെ.പിയിൽ നിന്നു പഠിക്കേണ്ട ഗതികേട് ഇന്ത്യൻ നാഷണൽ കോൺഗ്രസിനില്ല: രമേശ് ചെന്നിത്തല 

കർഷക സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ  സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് ശശി തരൂർ  എംപിക്കെതിരേ  രാജ്യദ്രോഹക്കുറ്റം ചുമത്തിയ യുപി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കർഷകസമരത്തെ എന്ത് വില കൊടുത്തും ഇല്ലാതാക്കും എന്ന നിലയിലേക്കാണ് മോദിയും കൂട്ടരും നീങ്ങുന്നത്. സർക്കാരിനോടുള്ള വിയോജിപ്പ് രാജ്യദ്രോഹമാണ് എന്ന് പറയുന്നത് നഗ്നമായ ഫാസിസമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

കർഷക സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ  സമൂഹ മാധ്യമങ്ങളിൽ  പങ്കുവെച്ചതിന് ശശി തരൂർ  എംപിക്കെതിരേ  രാജ്യദ്രോഹക്കുറ്റം ചുമത്തിയ യുപി സർക്കാരിന്റെ നടപടിയിൽ  പ്രതിഷേധിക്കുന്നു. പ്രമുഖ മാധ്യമ പ്രവർത്തകൻ  രാജ്ദീപ് സർദേശായി, മലയാളി മാധ്യമ പ്രവർത്തകൻ  വിനോദ് ജോസ് എന്നിവർക്കെതിരേയും സമാന കുറ്റം ചുമത്തിയിരിക്കുകയാണ് യോഗി സർക്കാർ.

കർഷകസമരത്തെ എന്ത് വില കൊടുത്തും ഇല്ലാതാക്കും എന്ന നിലയിലേക്കാണ് മോദിയും കൂട്ടരും നീങ്ങുന്നത്. സർക്കാരിനോടുള്ള വിയോജിപ്പ് രാജ്യദ്രോഹമാണ് എന്ന് പറയുന്നത് നഗ്നമായ ഫാസിസമാണ്. സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിനുമേലുള്ള കടന്നുകയറ്റംകൂടിയാണ്   യുപി, മധ്യപ്രദേശ് സർക്കാരുകളുടെ നടപടി.

രാജ്യസ്നേഹം ബിജെപിയിൽ  നിന്നു പഠിക്കേണ്ട ഗതികേട് ഇന്ത്യൻ  നാഷണൽ  കോൺഗ്രസിനോ അതിന്റെ പ്രവർത്തകർക്കോ ഇല്ല.

Latest Stories

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും