ഓ​പ്പ​റേ​ഷ​ൻ നും​ഖോ​ര്‍: 36 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു; ദുല്‍ഖർ അടക്കമുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും; രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് കസ്റ്റംസ്

ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി 36 വണ്ടികള്‍ പിടിച്ചെടുത്തെന്ന് ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ര്‍ ടി​ജു തോ​മ​സ്. രണ്ട് വര്‍ഷമായി തട്ടിപ്പ് നടക്കുന്നു. രജിസ്ട്രേഷന്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ആര്‍മിയുടെവരെ രേഖകള്‍ വ്യാജമായി നിര്‍മിച്ചു. പലതിനും ഇന്‍ഷൂറന്‍സും ഫിറ്റ്നസും ഇല്ലായിരുന്നെന്നും കണ്ടെത്തി.

ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് കാറുകള്‍ ഇന്ത്യയിലെത്തിച്ചെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്  ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ സംസ്ഥാന വ്യാപക പരിശോധന നടന്നത്. ഇ​ത്ത​ര​ത്തി​ൽ 150 മു​ത​ൽ 200 വ​രെ വാ​ഹ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലു​ണ്ടെ​ന്ന് ടി​ജു തോ​മ​സ് പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ​യും അ​മേ​രി​ക്ക​ൻ എം​ബ​സി​യു​ടെ​യും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും പേ​ര് ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്.

ലി​സ്റ്റി​ലെ 90 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ളും കൃ​ത്രി​മ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. പ​രി​വാ​ഹ​ൻ വെ​ബ് സൈ​റ്റി​ൽ വ​രെ ഇ​വ​ര്‍ കൃ​ത്രി​മം കാ​ണി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ സു​ര​ക്ഷ​ക്കു​വ​രെ ഭീ​ഷ​ണി​യാ​ണ് ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ.

നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് വാ​ഹ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​ത്. ജി​എ​സ്ടി വെ​ട്ടി​പ്പും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ല​തി​നും ഇ​ൻ​ഷു​റ​ൻ​സ്, ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മി​ല്ല. ന​ട​ൻ ദു​ൽ​ഖ​ര്‍ സ​ൽ​മാ​ന്‍റെ ര​ണ്ട് വാ​ഹ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

അ​തി​ൽ ഒ​രെ​ണ്ണം പി​ടി​ച്ചെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ള്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും പി​ഴ അ​ട​ച്ച് കേ​സ് തീ​ര്‍​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു. അതോടൊപ്പം ദുല്‍ഖറും അമിത് ചക്കാലയ്ക്കലും അടക്കമുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും. നടന്‍മാരെ വിളിച്ചുവരുത്തി മൊഴിയെടുക്കും.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ