'ബല്‍റാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ട'; വിടി ബല്‍റാമിന് പിന്തുണയുമായി ഉമ്മന്‍ ചാണ്ടി തൃത്താലയില്‍

എകെജിയെ ബാലപീഡകനെന്ന് അധിക്ഷേപിച്ച വിടി ബല്‍റാമിന് പിന്തുണയുമായി ഉമ്മന്‍ചാണ്ടി തൃത്താലയിലെത്തി. ബല്‍റാമിനെതിരായ സംഘര്‍ഷത്തില്‍ സിപിഐഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വി ടി ബല്‍റാമിന്റെ നാവ് പിഴുതെടുക്കുമെന്ന് സി പി എം നേതാവ് പറഞ്ഞതിനെക്കുറിച്ചും മുഖ്യമന്ത്രി നിലപാട് പറയണം. ഫാസിസ്റ്റ് പ്രവണത അംഗീകരിച്ചു കൊടുക്കില്ലെന്നും സിപിഎം തെറ്റ് തിരുത്തണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ബല്‍റാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ട എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നേരത്തെ വി ടി ബല്‍റാമിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രംഗത്ത് എത്തിയിരുന്നു. അഭിപ്രായം പറയുന്നവരെ ആക്രമിച്ച് നിശബ്ദരാക്കാനുള്ള ഈ ഹീനശ്രമത്തിലൂടെ പ്രകടമാകുന്നത് സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലിയാണെന്ന് വി എം സുധീരന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

തന്റെ നിയോജക മണ്ഡലത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ എംഎല്‍എ വി.ടി. ബല്‍റാമിന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും അദ്ദേഹത്തിനു നേരെ അക്രമം നടത്തുകയും ചെയ്ത സിപിഎം പ്രവര്‍ത്തകരുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സുധീരന്‍ നേരത്തെ പറഞ്ഞിരുന്നു.

അഭിപ്രായങ്ങളോട് വിയോജിക്കുന്നതും വ്യവസ്ഥാപിതമായി പ്രതിഷേധിക്കുന്നതും മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ അഭിപ്രായം പറയുന്നവരെ ആക്രമിച്ച് നിശബ്ദരാക്കാനുള്ള ഈ ഹീനശ്രമത്തിലൂടെ പ്രകടമാകുന്നത് സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലിയാണ്. ഇത് അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഭരണരംഗത്ത് തീര്‍ത്തും പരാജയപ്പെട്ട സിപിഎം ജനങ്ങളില്‍നിന്നും കൂടുതല്‍ ഒറ്റപ്പെടുമെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

IPL 2024: ടി20 ലോകകപ്പിലേക്ക് അവനെ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് അവനോട് ചെയ്യുന്ന കടുത്ത അനീതിയാകും: ഹര്‍ഭജന്‍ സിംഗ്

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല

IPL 2024: സഞ്ജുവില്‍നിന്ന് സാധാരണ കാണാറില്ലാത്ത പ്രതികരണം, ആ അലറിവിളിയില്‍ എല്ലാം ഉണ്ട്

യുവാക്കള്‍ തമ്മില്‍ അടിപിടി, കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

യുവാക്കളെ തെറ്റായി ബാധിക്കും, വിക്രം അക്രമം പ്രോത്സാഹിപ്പിക്കുന്നു; 'വീര ധീര ശൂര'നെതിരെ പരാതി, പോസ്റ്റര്‍ വിവാദത്തില്‍

ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ നായികയായി, അത് നടക്കില്ല ഞാന്‍ വീട്ടില്‍ പോണു എന്ന് പറഞ്ഞ് ഒരൊറ്റ പോക്ക്.. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാണുന്നത്: ഭാഗ്യലക്ഷ്മി

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍

ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍