വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ; വോട്ടെടുപ്പ് പുരോ​ഗമിക്കുന്നതിനിടെ പരാതിയുമായി കോൺ​ഗ്രസ്

കേരളത്തിൽ നിയമസഭ തെരെഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ്  പുരോ​ഗമിക്കുന്നതിനിടെ പരാതിയുമായി കോൺ​ഗ്രസ്. വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ എന്നാണ് പരാതി.

മറ്റുള്ള സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ലെന്നും കോൺഗ്രസ്സ് ആക്ഷേപം ഉയർത്തി. മല്ലപ്പുഴശേരി ബൂത്തിൽ ആണ് ആക്ഷേപം ഉയർന്നത്. ജില്ലാ കളക്ടറെ വിളിച്ച് പരാതി അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.

പത്തനംതിട്ട ജില്ലയിൽ ആറന്മുള മണ്ഡലത്തിൽ കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. 17.33 ശതമാനമാണ് പോളിങ്. 2021നെക്കാളും വലിയ ഭൂരിപക്ഷത്തിൽ ആറന്മുളയിൽ എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി വീണാ ജോർജ് പറഞ്ഞു.

Latest Stories

വോട്ട് ചെയ്യാൻ പോളിങ് ബൂത്തുകളിലേക്ക് സൗജന്യ യാത്രയൊരുക്കി ഊബർ; സേവനം എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ മാത്രം

അസമിലും പുതുച്ചേരിയിലും വോട്ടര്‍മാരുടെ നീണ്ടനിര; 11 മണിവരെ അസമില്‍ 126 മണ്ഡലങ്ങളിലായി 38.9% പോളിംഗ്; പുതുച്ചേരിയില്‍ 37.1% പോളിംഗ്

ശോഭ സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം പൊറാട്ട് നാടകം; ഫലം വരുമ്പോൾ കേരളത്തിൽ സർപ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി

തലക്ക് സുബോധം ഉള്ളവർ അങ്ങനെ പറയില്ല, പറഞ്ഞിട്ടുണ്ടെങ്കിൽ വിഡ്ഢിത്തമാണ്; വെള്ളപ്പൊക്കമുണ്ടായതിനെപ്പറ്റി നാട്ടിലെ ജനങ്ങൾക്കറിയാം: എം. എം. മണി

പോളിങ് പുരോ​​ഗമിക്കുന്നു; ആദ്യ നാല് മണിക്കൂറില്‍ 28.97 ശതമാനം പോളിങ്

ശോഭ കേരള രാഷ്ട്രീയത്തിന് അപമാനം; വീഡിയോ എടുത്തു പുറത്തുവിട്ട യുവാക്കൾക്ക്‌ സോഷ്യൽ മീഡിയ അവാർഡ് കൊടുക്കണം: രാജ്മോഹൻ ഉണ്ണിത്താൻ

'അയ്യന്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസം'; നൂറിലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരും: കെ.  സി. വേണുഗോപാല്‍

യുഡിഎഫ് നൂറിലധികം സീറ്റുമായി അധികാരത്തിൽ വരും; പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര; ചിലയിടത്ത് വോട്ടിംഗ് യന്ത്രങ്ങളിൽ തകരാറുകൾ

സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു; വോട്ട് ചെയ്ത് മോഹൻലാൽ