കെവൈസി ബ്ലോക്ക് ഒഴിവാക്കാനെന്ന പേരിൽ അജ്ഞാതന്റെ കോൾ; ഓൺലൈൻ പണം തട്ടിപ്പിൽ വയോധികന് നഷ്ടമായത് വൻതുക

ഓൺലൈൻ പണം തട്ടിപ്പിന്റെ വാർത്തകൾ നിരന്തരം പുറത്തുവരുന്നുണ്ട്. അവയിൽ പലതും സംഭവിക്കുന്നത് ബാങ്ക് കോളുകളുടെ രൂപത്തിലാണ്. ആലപ്പുഴയിൽ ഓൺലൈനിലൂടെയുള്ള പണം തട്ടിപ്പിൽ വയോധികന് നഷ്ടമായത് വൻതുകയാണ്. ഹരിപ്പാട് പിലാപ്പുഴ പള്ളിയുടെ വടക്കത്തിൽ മുഹമ്മദ് സാലി (70 ) യുടെ പണമാണ് നഷ്ടപ്പെട്ടത്. 43,000 രൂപയാണ് ഇയാളിൽ നിന്ന് തട്ടിപ്പുകാർ കൈക്കലാക്കിയത്.

പണം നഷ്ടപ്പെട്ടതിനെ തുടർന്ന് മുഹമ്മദ് സാലി ഹരിപ്പാട് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് പറയുന്നത് പ്രകാരം മുഹമ്മദ് സാലിയുടെ ഫോണിലേക്ക് ബാങ്കിൽ നിന്നാണെന്ന് പറഞ്ഞുകൊണ്ട് ഒരു കോൾ വന്നതിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം.

അക്കൗണ്ടിന്റെ കെവൈസി ബ്ലോക്ക് ആണെന്നും ഇത്‌ ഒഴിവാക്കുന്നതിനായുള്ള ലിങ്ക് മൊബൈൽ അയച്ചിട്ടുണ്ടെന്നും ഫോൺ ചെയ്ത അജ്ഞാതൻ അറിയിച്ചു. ഇതനുസരിച്ച് മുഹമ്മദ് സാലി ലിങ്ക് ഓപ്പൺ ആക്കുകയും കെ വൈ സി പുതുക്കുന്നതിനായി അതിലേക്ക് വന്ന ഒടിപി നമ്പർ പറഞ്ഞു കൊടുക്കുകയും ചെയ്തു.

അതേ സമയം തന്നെ സാലിയുടെ എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും 42999 രൂപ പിന്‍വലിച്ചതായുള്ള സന്ദേശം ലഭിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്ന് വ്യക്തമായത്. ഇതോടെ സാലി പരാതിയുമായി പൊലീസിസെ സമീപിക്കുകയായിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ