അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

അന്താരാഷ്ട്ര അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി നെടുമ്പാശ്ശേരിയില്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സബിത് ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ഇറാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര അവയവ മാഫിയയ്ക്ക് വേണ്ടി ആളുകളെയെത്തിക്കുന്നത് സാബിത്താണ്.

സാബിത്ത് ഉള്‍പ്പെടുന്ന മാഫിയ ആളുകളെ ഇറാനിലെത്തിച്ചാണ് അവയവം എടുത്തിരുന്നത്. ചെറിയ തുക നല്‍കി ആളുകളെ ഇറാനിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ അവയവങ്ങളെടുത്ത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതാണ് ഇവരുടെ രീതി. നിരവധി ആളുകളെ ഇത്തരത്തില്‍ ഇറാനിലെത്തിച്ച് അവയവം കവര്‍ന്നതായാണ് വിവരം.

അന്താരാഷ്ട്ര മാഫിയയിലെ പ്രധാന ഏജന്റാണ് പിടിയിലായ സാബിത്തെന്ന് പൊലീസ് പറയുന്നു. ഇയാള്‍ ഉയര്‍ന്ന തുക വാഗ്ദാനം ചെയ്താണ് അവയവം മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് ആളുകളെ ഇറാനില്‍ കൊണ്ടുപോയിരുന്നത്. എന്നാല്‍ ശസ്ത്രക്രിയ കഴിയുന്നതോടെ തുച്ഛമായ തുക നല്‍കി മടക്കി അയയ്ക്കും. തുടര്‍ന്ന് ഉയര്‍ന്ന തുകയ്ക്ക് ഈ അവയവങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ വിറ്റഴിക്കും.

Latest Stories

കാലപ്പഴക്കം ചെന്ന സ്‌കൂളുകള്‍ പുതുക്കിപ്പണിയും; ആഴ്ചയിൽ ഒരു ദിവസം കളര്‍ വസ്ത്രം ആക്കാനും ആലോചന : എൻ. ഷംസുദ്ദീൻ

തൊഴിൽ നഷ്ടപ്പെട്ടപ്പോൾ മനുഷ്യശരീരം അവസാന സ്വത്തായ ഒരു സമൂഹത്തിന്റെ ദുഃഖഗാഥ

ധർമേന്ദ്ര പ്രധാനെതിരെ സമരമിരിക്കാൻ തയ്യാറെടുത്ത് കോക്രോച് ജനത പാർട്ടി നായകൻ; ജൂൺ ആറിന് ഡൽഹിയിൽ സമരം; അണിചേരാൻ ആഹ്വാനം

വെള്ളിയാഴ്ച വരെ സിഎംആര്‍എല്ലിനെതിരെ തുടര്‍ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാര്‍ക്ക് മാത്രം ഉത്തരവ് ബാധകമെന്ന് കൂട്ടിച്ചേര്‍ത്ത് കോടതി; വീണയ്‌ക്കെതിരെ അന്വേഷണം തുടരാം

പെട്രോള്‍ ഡീസല്‍ അധിക നികുതിയില്‍ ബിജെപി സര്‍ക്കാരുകളെ മാതൃകയാക്കണം; ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കുറവ് വരുത്തണം : കെ. സുരേന്ദ്രന്‍

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

'വണ്ടി എടുത്ത് മാറ്റെടാ എന്ന് പറഞ്ഞ് മര്‍ദ്ദിച്ചു'; പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി പിണറായി വിജയന്‍റെ ഡ്രൈവർ

ഐആർജിസി കമാൻഡർമാർ ഭരണത്തിൽ അമിതമായി ഇടപെടുന്നു; ഇറാൻ പ്രസിഡന്റ് രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്; നിഷേധിച്ച് ഓഫീസ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല; ഇടക്കാല ഉത്തരവിനുള്ള സിഎംആര്‍എല്‍ ആവശ്യം തള്ളി ഹൈക്കോടതി

പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി