ഓഖി: ദുരന്തബാധിത മേഖലകളില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നു; സംഘത്തില്‍ റവന്യു മന്ത്രിയും കളക്ടറും; ഇനി കണ്ടെത്താനുള്ളത് നൂറോളം പേരെ

ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തബാധിത മേഖലകള്‍ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും സന്ദര്‍ശിക്കുകയാണ്. വിഴിഞ്ഞത്താണ് മുഖ്യമന്ത്രിയും സംഘവുമിപ്പോള്‍ സന്ദര്‍ശനം നടത്തുന്നത്. മുഖ്യമന്ത്രി പൂന്തുറയും സന്ദര്‍ശിക്കും. ജില്ലാ കലക്ടര്‍ കെ. വാസുകിയും ഇവര്‍ക്കൊപ്പമുണ്ട്

കൊച്ചി: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തി. നാലു പേരെയും തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം 14പേരുടെ മൃതദേഹം ക?െണ്ടത്തിയിരുന്നു. 100 ലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കരുതുന്നത്

ഇന്ന് 67പേരെ രക്ഷപ്പെടുത്തി. 16 പേരെക്കൂടി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷപ്പെടുത്തിയവരില്‍ മൂന്നു പേരെ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലില്‍ ചെല്ലാനം ഹാര്‍ബറില്‍ എത്തിച്ചു. തൂത്തുക്കുടിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 11 തമിഴ് തൊഴിലാളികളെ മുനമ്പത്തെത്തിച്ചിട്ടുണ്ട്. ഇവരെ പ്രാഥമിക ചികിത്‌സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ നാവിക സേനയുടെ കപ്പല്‍ രക്ഷിച്ച 13പേരെയും തീരെത്തത്തിച്ചു. ഇതില്‍ രണ്ടുപേര്‍ ബംഗാളികളും ബാക്കി തമിഴരുമാണ്

കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയ 27 മത്‌സ്യത്തൊഴിലാളികളെ കപ്പലില്‍ ബേപ്പൂരിെലത്തിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ നിന്ന് കാണാതായ അഞ്ചു?േപരും ബേപ്പൂരില്‍ നിന്നു പോയ 22പേരും അടങ്ങുന്ന സംഘമാണിതെന്നാണ് വിവരം.
രാവിലെ, മത്‌സ്യത്തൊഴിലാളികളും നാവികസേനയും നടത്തതിയ തെരച്ചിലില്‍ അഞ്ചു പേരെയും ലക്ഷദ്വീപില്‍ അടിഞ്ഞ ബോട്ടില്‍ നിന്ന് എട്ടു പേരെയും രക്ഷിച്ചിരുന്നു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്