ഓഖി ചുഴലിക്കാറ്റ്; തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്; ഇനിയും കണ്ടെത്താനുള്ളത് 150 ഓളം പേരെ

ഓഖി ചുഴലിക്കാറ്റിൽ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഏഴാം ദിനവും തുടരുകയാണ്. മത്സ്യത്തൊഴിലാളികളെ കൂടെ കൂട്ടിയാണ് നാവികസേന ഇന്ന് കടലിലേക്ക് പോകുന്നത്. തെരച്ചിൽ ഏറുമ്പോഴും ഇനിയും കണ്ടെത്താനുള്ളത് 150 ഓളം പേരെയാണ്.

ചുഴലിക്കാറ്റ് തീരം വിട്ടെങ്കിലും കാണാതായവരെക്കുറിച്ചുളള ആശങ്കയാണ് തീരദേശവാസികളിൽ ഏറുന്നത്. നാവിക സേനയുടെ പത്തുകപ്പലുകളും ഇന്ന് തിരച്ചിലിനായി എത്തുന്നുണ്ട്. കൊച്ചിയിൽ നിന്ന് ആറ് മൽസ്യത്തൊഴിലാളികളെയും തിരുവനന്തപുരത്ത് രണ്ട് മൽസ്യത്തൊഴിലാളികളെയും നാവിക സേന ഒപ്പം കൂട്ടുന്നുണ്ട്. 16 മൽസ്യത്തൊഴിലാളികളുമായി മറൈൻ ഇൻഫോഴ്സ്മെന്‍റ് ഇന്നലെ നടത്തിയ തെരച്ചിൽ ഫലം കണ്ടിരുന്നു.

നാവികസേനയുടെ തെരച്ചിൽ 400 നോട്ടിക്കൽ മൈലിലേക്ക് വർധിപ്പിച്ചിട്ടുണ്ട്. മറൈൻ എൻഫോഴസ്മെന്‍റും കോസ്റ്റുഗാ‍ർഡും സമാനമായ രീതിയിൽ തെരച്ചൽ തുടരുകയാണ്. ഇതിനിടെ കൊച്ചി ചെല്ലാനത്ത് പ്രദേശവാസികൾ നടത്തിവരുന്ന പ്രതിഷേധ സമരം തുടരുകയാണ്. കടലാക്രമണം തടയുന്നതിന് പുലിമിട്ട് അടക്കമുളള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പുകിട്ടണമെന്നാണ് ആവശ്യം. മൂന്നു മൃതദേഹങ്ങൾ ഇന്നലെ കൊച്ചി പുറങ്കടലിൽ കണ്ടെത്തിയിരുന്നു. കാറ്റിന്‍റെ ദിശ കണക്കാക്കിയാണ് തീരത്തും അപ്പുറത്തേക്കുമായി തെരച്ചിൽ വ്യാപിപ്പിക്കുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്