ഇനി ഹലോയ്ക്ക് പകരം വന്ദേമാതരം പറയണം; സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മഹാരാഷ്ട്ര സര്‍ക്കാര്‍

ഇനിമുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കുമ്പോള്‍ ഹലോ പറയുന്നതിന് പകരം വന്ദേമാതരം എന്നുപറഞ്ഞ് ആളുകളെ അഭിവാദ്യം ചെയ്യണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. പൊതുജനങ്ങളോ മറ്റു ഉദ്യോഗസ്ഥരോ വിളിക്കുമ്പോള്‍ വന്ദേമാതരം എന്നു പറയണം.

ശനിയാഴ്ചയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച പ്രമേയം പുറത്തിറക്കിയത്. സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവരെ ‘വന്ദേമാതരം’ പറഞ്ഞ് അഭിവാദ്യം ചെയ്യാനുള്ള അവബോധം സൃഷ്ടിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഹലോ പറയുന്നത് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണ്. അതിന് പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ലെന്നും ഉത്തരവില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം മന്ത്രി സുധീര്‍ മുന്‍ഗന്തിവാറാണ് ആദ്യം നിര്‍ദേശം മുന്നോട്ടുവെച്ചത്.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഹലോയ്ക്ക് പകരം വന്ദേമാതരം പറഞ്ഞ് ആളുകളെ അഭിവാദ്യം ചെയ്യാന്‍ തീരുമാനിച്ചതായി ബി.ജെ.പി നേതാവ് സുധീര്‍ മുങ്കന്തിവാര്‍ പറഞ്ഞു.

Latest Stories

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍

തേപ്പ് കിട്ടിയോ? സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം! ചര്‍ച്ചയാകുന്നു

IPL 2024: അവൻ ഉള്ളിടത് ഞങ്ങൾ വേണ്ട, മുംബൈ ഇന്ത്യൻസ് പരിശീന സെക്ഷനിൽ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ; ഞെട്ടലിൽ ആരാധകർ

തബു ഹോളിവുഡിലേക്ക്; ഒരുങ്ങുന്നത് 'ഡ്യൂൺ പ്രീക്വൽ'

മഞ്ഞപ്പിത്തം; നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

നീയൊക്കെ നായകനെന്ന നിലയില്‍ എന്തെങ്കിലും നേടിയിട്ടുണ്ടോ..; ഹാര്‍ദ്ദിക്കിനെ വിമര്‍ശിച്ച ഡിവില്ലിയേഴ്‌സിനെയും പീറ്റേഴ്‌സണെയും അടിച്ചിരുത്തി ഗംഭീര്‍

ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍

'രാജ്യസുരക്ഷയ്ക്ക് ഭീഷണി'; എല്‍ടിടിഇ നിരോധനം അഞ്ചു വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

'ഉടൻ വിവാഹം കഴിക്കേണ്ടി വരും'; സ്വകാര്യ വിശേഷങ്ങളുമായി റായ്ബറേലിയാകെ നിറഞ്ഞ് രാഹുൽ ഗാന്ധി

വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്