കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറല്ലെന്ന് ബ്രസീൽ പ്രസിഡൻറ് ബൊൾസനാരോ. പലതലവണ കോവിഡ് വാക്സിൻ പരീക്ഷണങ്ങൾക്കെതിരെ ബ്രസീൽ പ്രസിഡൻറ് രംഗത്തെത്തിയിരുന്നു.
കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്. ഞാൻ അത് എടുക്കാൻ പോകുന്നില്ല. അത് എന്റെ അവകാശമാണെന്ന് ബ്രസീൽ പ്രസിഡന്റ് പറഞ്ഞു.
കോവിഡ് വൈറസുമായി ബന്ധപ്പെട്ട് ബൊൽസൊനാരോ നിരവധി വിവാദ പ്രസ്താവനകളിൽ ഒന്ന് മാത്രമാണിത്. കോവിഡ് രൂക്ഷമായി തുടരുമ്പോഴും വാക്സിനും മാസ്കിനും എതിരായ നിലപാടുമായി അദ്ദേഹം മുന്നോട്ട് പോവുകയായിരുന്നു.
കഴിഞ്ഞ ജൂലൈയിൽ ബൊൾസനാരോയ്ക്കും കോവിഡ് ബാധിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണമുണ്ടായ രാജ്യങ്ങളിലൊന്നാണ് ബ്രസീൽ.