'ഡിപ്പോകളിലും ബസുകളിലും രാഷ്ട്രീയ പോസ്റ്ററുകള്‍ വേണ്ട'; കര്‍ശന നിര്‍ദേശം നൽകി മന്ത്രി കെ ബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി ഡിപ്പോകളിലും ബസുകളിലും രാഷ്ട്രീയ പോസ്റ്ററുകള്‍ വേണ്ടെന്ന് നിർദേശം നൽകി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡിപ്പോകള്‍ക്ക് അകത്തോ ബസിന് പുറത്തോ പോസ്റ്ററുകള്‍ ഒട്ടിക്കരുതെന്നാണ് നിര്‍ദേശം. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്കാണ് കര്‍ശന നിര്‍ദേശം നൽകിയത്.

അംഗീകൃതവും അംഗീകാരമില്ലാത്തതുമായ യൂണിയനുകള്‍ക്ക് അവര്‍ക്ക് അനുവദനീയമായ സ്ഥലത്ത് മാത്രം പോസ്റ്റര്‍ ഒട്ടിക്കാമെന്നാണ് നിര്‍ദേശം. പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസില്‍ അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. താന്‍ ഉള്‍പ്പെട്ട പോസ്റ്ററുകള്‍ ആണെങ്കില്‍ പോലും ഒട്ടിക്കുന്നതില്‍ നിന്നും യൂണിയനുകള്‍ പിന്‍മാറണമെന്നും മന്ത്രി നിർദേശം നൽകി.

അതേസമയം ഡ്രൈവിംഗ് ടെസ്റ്റിന് ഇന്‍സ്ട്രക്ടര്‍മാരെ നിര്‍ബന്ധമാക്കിയ നിബന്ധനയില്‍ നിന്ന് പിന്മാറില്ലെന്നും ഗണേഷ് കുമാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. പ്രതിദിനം 250 പേര്‍ക്ക് ടെസ്റ്റിന് അവസരം നല്‍കണമെന്നാണെങ്കില്‍ അത് ഹൈക്കോടതി പറയട്ടെ എന്നും യൂണിയനുകള്‍ക്ക് മുന്നില്‍ ഇനി മുട്ടുമടക്കാനില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

ശമ്പള പ്രതിസന്ധി, ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ മന്ത്രിക്കും സര്‍ക്കാരിനുമെതിരെ യൂണിയനുകള്‍ പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് നിര്‍ദേശം എന്നതും ശ്രദ്ധേയമാണ്. മന്ത്രിക്കെതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിഐടിയു അടക്കമുള്ള യൂണിയനുകള്‍. കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധിയും തുടരുകയാണ്.

Latest Stories

'സഞ്ജു ഒരു ഇതിഹാസമാണ്, അവന്റെ ബാറ്റിംഗ് അത്രയേറെ മനോഹരമാണ്'; സഞ്ജുവിനെ വാനോളം പുകഴ്ത്തി മുൻ താരങ്ങൾ

മുംബൈയുടെ പ്ലാൻ എന്താണെന്ന് സഞ്ജുവിന് അറിയാമായിരുന്നു, അത് നന്നായി മനസിലാക്കിയാണ് അവൻ കളിച്ചത്: അക്കീല്‍ ഹൊസൈൻ

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ച്ച കൂടി നീട്ടി: ഡോണൾഡ് ട്രംപ്

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ എൽഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും; യുഡിഎഫിലെ തർക്കങ്ങൾ മെയ് നാലോടെ അവസാനിക്കും : എം വി ഗോവിന്ദൻ

ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള ഏഴ് എംപിമാർ ബിജെപിയിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മരിച്ചു

ചൂടില്‍ പൊള്ളി കൊച്ചി; പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ സീറ്റ് കത്തി നശിച്ചു

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം ദുസ്സഹം; മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറി, മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയില്ലെന്ന് വി ശിവന്‍കുട്ടി

വേനല്‍ക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സാധ്യത, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

വിരമിച്ചിട്ടും ഔദ്യോഗിക മുദ്ര പതിപ്പിച്ച കാറില്‍ യാത്ര; ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം