'വികസന കാര്യങ്ങളില്‍ സജി ചെറിയാന് ഒപ്പമെത്താന്‍ ആര്‍ക്കും കഴിയില്ല'; പ്രശംസിച്ച് കൊടുക്കുന്നില്‍ സുരേഷ്

വികസന കാര്യങ്ങളില്‍ മന്ത്രി സജി ചെറിയാനോടൊപ്പം എത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് കൊടുക്കുന്നില്‍ സുരേഷ് എം.പി. ചെങ്ങന്നൂര്‍ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയും സ്ഥലം എംഎല്‍എയുമായ സജി ചെറിയാനെ മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷ് പ്രശംസിച്ചത്.

പുതിയ റോഡുകള്‍, പാലങ്ങള്‍, ജില്ലാ ആശുപത്രി കെട്ടിടം, സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കം ചെങ്ങന്നൂര്‍ വികസനത്തില്‍ വളരെ മുന്നേറുന്ന സാഹചര്യമാണുള്ളത്. വികസന കാര്യങ്ങളില്‍ സജി ചെറിയാനോടൊപ്പം എത്താന്‍ ആര്‍ക്കും കഴിയില്ല. ഞാന്‍ ഒന്നു ശ്രമിച്ചു നോക്കിയെങ്കിലും കഴിഞ്ഞില്ല.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായി ചെങ്ങന്നൂര്‍ മാറി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പദ്ധതി ഉദ്ഘാടനങ്ങള്‍ നടക്കുന്നത് ചെങ്ങന്നൂരാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയും നിലവില്‍ കുണ്ടറ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പി.സി വിഷ്ണുനാഥിനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു കൊടിക്കുന്നിലിന്റെ സജി ചെറിയാന്‍ പ്രശംസ.

Latest Stories

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്