ജനതാദള്‍ എസില്‍ മന്ത്രിമാറ്റമില്ലെന്ന് വ്യക്തമാക്കി മാത്യു ടി തോമസ്. മന്ത്രി കെ കൃഷ്ണന്‍കുട്ടി മാറണമെന്ന് 9 ജില്ല കമ്മറ്റികള്‍ ആവശ്യപ്പെട്ടെങ്കിലും മന്ത്രി മാറ്റ ചര്‍ച്ച അനുവദിക്കില്ലെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നിലപാട്. പ്രസിഡന്റിന്റെ അധികാരം ഉപയോഗിക്കുകയാണെന്ന് മാത്യു ടി തോമസ് യോഗത്തില്‍ പറഞ്ഞു.
ഇതേ തുടര്‍ന്ന് വിഷയത്തിലുള്ള ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു. കൃഷ്ണന്‍ കുട്ടിക്കെതിരെ 9 ജില്ല കമ്മറ്റികളാണ് യോഗത്തില്‍ നിലപാടെടുത്തത്. ബ്രൂവറി വിഷയത്തില്‍ മന്ത്രിയുടെ നിലപാടിനെതിരെ അഭിപ്രായം ഉയര്‍ന്നെങ്കിലും സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ നേതൃ്യയോഗത്തില്‍ തീരുമാനമായി.
വൈദ്യുത പദ്ധതി കരാര്‍ സ്വകാര്യ കമ്പനിക്ക് നീട്ടി നല്‍കിയ സംഭവത്തിലും യോഗത്തില്‍ വിമര്‍ശനമുണ്ടായി. എന്നാല്‍ പദ്ധതി എതിര്‍ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി യോഗത്തില്‍ വിശദീകരിച്ചു. പ്ലാച്ചിമടയിലെ സാഹചര്യമല്ല എലപ്പുള്ളിയിലേതെന്നും കമ്പനി ഭൂഗര്‍ഭജലമെടുക്കില്ലെന്നും പദ്ധതി കര്‍ഷകര്‍ക്ക് ഗുണകരമാണെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.