'അത്ര വലിയ ദ്രോഹമൊന്നും പറഞ്ഞിട്ടില്ല'; ശശി തരൂർ പാർട്ടിക്ക് വലിയ ക്ഷീണമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് കെ സുധാകരൻ

ശശി തരൂർ പാർട്ടിക്ക് വലിയ ക്ഷീണമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. അത്ര വലിയ ദ്രോഹമൊന്നും പറഞ്ഞിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. നേതൃത്വത്തിൽ ഇരുന്നു പറയാൻ പാടില്ലാത്തതാണ് തരൂർ പറഞ്ഞത്. പക്ഷേ അതിന്റെ പേരിൽ തൂക്കിക്കൊല്ലാൻ പറ്റില്ലെന്നും കെ സുധകരാണ് കൂട്ടിച്ചേർത്തു.

പാർട്ടി തീരുമാനത്തോടെ പ്രശ്‌നം അവസാനിച്ചു. നേതൃത്വത്തിൽ ഇരുന്നു പറയാൻ പാടില്ലാത്തതാണ് തരൂർ പറഞ്ഞത്. പക്ഷേ ചിലർ അതിനെ വ്യാഖ്യാനിച്ച് വലുതാക്കി. നേതാക്കളുടെ പ്രതികരണം അവരുടെ സ്വഭാവം അനുസരിച്ചാണ്. വ്യാവസായിക വളർച്ചയിൽ ശശി തരൂരിന്റെ പ്രസ്താവന പൂർണ അർത്ഥത്തിൽ അല്ലെന്നും ചില അർദ്ധ സത്യങ്ങൾ ഉണ്ടെന്ന മട്ടിൽ ആയിരുന്നു പ്രസ്താവന നടത്തിയതെന്നും കെ സുധാകരൻ പറഞ്ഞു.

സിപിഎം നിക്ഷേപക സംഗമം നടത്തുന്നത് കാലത്തിൻ്റെ മധുര പ്രതികാരമാണെന്നും കെ.സുധാകരൻ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ നിക്ഷേപക സംഗമം നടത്തിയപ്പോൾ സിപിഎം അത് ബഹിഷ്‌കരിച്ചെന്നും എന്നാൽ ഇപ്പോൾ പിണറായി സർക്കാർ നിക്ഷേപക സംഗമം നടന്നുന്നത് വൈകി വന്ന വിവേകമാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം ഡിവൈഎഫ്‌ഐ പരിപാടിയിൽ തരൂർ പങ്കെടുക്കില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ