ജി. സുധാകരനുമായി ഒരു ചർച്ചയും നടന്നിട്ടില്ല, അദ്ദേഹം തീരുമാനം എടുക്കട്ടെ : കെ. സി വേണു​ഗോപാൽ

മുതിർന്ന നേതാവ് ജി. സുധാകരനുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ. സി വേണു​ഗോപാൽ. സുധാകരൻ തീരുമാനം എടുക്കട്ടെയെന്നും അപ്പോൾ തീരുമാനം പറയാമെന്നും ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കവെ കെ. സി വേണു​ഗോപാൽ പറഞ്ഞു.

ജി സുധാകരൻ മെമ്പർഷിപ്പ് പുതുക്കാത്തത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഫേസ്‌ബുക്ക് പോസ്റ്റ്‌ വായിച്ചു. സ്വന്തം അനുഭവത്തിൽ നിന്ന് പറഞ്ഞ കാര്യങ്ങളാണത്. സുധാകരന്റെ കാര്യങ്ങൾ സുധാകരനാണ് തീരുമാനിക്കേണ്ടത്. എല്ലാം അദ്ദേഹത്തിന്റെ തീരുമാനമാണ്. ഇപ്പോഴും അദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും കെ. സി വേണു​ഗോപാൽ പറഞ്ഞു.

ഇനി എന്ത് വേണമെന്ന് അദ്ദേഹം തീരുമാനിക്കട്ടെ. അപ്പോൾ ഞങ്ങൾ പ്രതികരിക്കും. സാങ്കല്പിക ചോദ്യങ്ങൾക്ക് മറുപടിയില്ല. ജി. സുധാകരൻ പക്വതയുള്ള നേതാവാണ്. തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ല. ജനങ്ങൾ സ്നേഹിക്കുന്ന നേതാവാണ്. സീറ്റ് നിഷേധം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. മത്സരിപ്പിക്കണോ എന്ന് ആലോചിക്കേണ്ടത് പാർട്ടിയാണെന്നും ജനപിന്തുണയുള്ള നേതാവാണ് ജി. സുധാകരനെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്