കൗണ്‍സിലര്‍മാര്‍ക്ക് നേരെ വധശ്രമം നടന്നിട്ടില്ല; തൃശൂര്‍ മേയര്‍ക്ക് എതിരായ കേസ് റദ്ദാക്കണമെന്ന് പൊലീസ്

തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരായ വധശ്രമക്കേസ് റദ്ദാക്കും.  യുഡിഎഫ് കൗണ്‍സിര്‍മാര്‍ക്കെതിരെ വധശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് ആവശ്യം. തൃശൂര്‍ കോര്‍പ്പറേഷനില്‍ വച്ച് കൗണ്‍സിലര്‍മാര്‍ മേയറെ തടഞ്ഞപ്പോള്‍ കാര്‍ ഓടിച്ചുകയറ്റി എന്നായിരുന്നു പരാതി.

എന്നാല്‍ കാര്‍ മനഃപൂര്‍വ്വം ഓടിച്ച് കയറ്റിയതല്ല. ഓടിത്തുടങ്ങിയ വാഹനത്തിന് മുന്നില്‍ കൗണ്‍സിലര്‍മാര്‍ തടസ്സം ഉണ്ടാക്കുകയായിരുന്നു എന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോര്‍പ്പറേഷനില്‍ ചെളിവെള്ളമാണ് കുടിവെള്ളമായി വിതരണം ചെയ്യുന്നത് എന്നാരോപിച്ചായിരുന്നു കൗണ്‍സിലര്‍മാര്‍ പ്രതിഷേധം നടത്തിയത്. കൗണ്‍സില്‍ യോഗത്തില്‍ മേയറുടെ കോലത്തില്‍ ചെളിവെള്ളം ഒഴിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് യോഗം നിര്‍ത്തി ഇറങ്ങിയ മേയറെ കാറിന് മുന്നിലെത്തി പ്രതിഷേധക്കാര്‍ തടഞ്ഞു. കാര്‍ മുന്നോട്ട് എടുത്തതോടെ വനിത കൗണ്‍സിലര്‍ ഉള്‍പ്പടെ ചിലര്‍ക്ക് പരിക്കേറ്റിരുന്നു.

ഇടിച്ചു തെറിപ്പിക്കുന്ന തരത്തിലാണ് ഡ്രൈവര്‍ കാര്‍ മുന്നോട്ട് എടുത്തതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കൗണ്‍സിലര്‍മാരുടെ പരാതിയില്‍ മേയര്‍ക്കെതിരെയും കേസെടുത്തിരുന്നു.മേയര്‍ക്കും, ഡ്രൈവര്‍ ലോറന്‍സിനുമെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തത്.

ഇതിന് പിന്നാലെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന മേയറുടെ പരാതിയില്‍ അഞ്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെയും കേസെടുത്തിരുന്നു. മേയറുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സംഘര്‍ഷം ഉണ്ടാക്കി, പെട്രോള്‍ കൊണ്ടുവന്ന് തീ കൊളുത്തി മേയറെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. കൗണ്‍സിലര്‍മാരായ രാജന്‍ പല്ലന്‍, ജോണ്‍ ഡാനിയേല്‍, ലാലി ജെയിംസ്, ശ്രീലാല്‍ ശ്രീധര്‍, എ.കെ സുരേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Latest Stories

ഋതുരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണം, പകരം സഞ്ജുവിന് അവസരം നൽകണം: എസ് ബന്ദ്രീനാഥ്

ഐപിഎലിൽ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; ആരാധകർ നിരാശയിൽ

ഓപ്പറേഷൻ പ്രോജക്ട് സീറോ; അഴിമതി ചിത്രീകരിച്ച് നൽകിയാൽ 5000 രൂപ പാരിതോഷികം

'കഷ്ടപ്പെട്ടുണ്ടാക്കിയ പണം പോകുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകും, സിമ്പതിയ്ക്ക് വേണ്ടിയല്ല ഞാനിത് പങ്കുവച്ചത്'; അഭിരാമി സുരേഷ്

‘സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല'; അശ്വന്ത് കോക്കിനെതിരെ പരാതി നൽകുമെന്ന് ഫിലിം ചേംബർ

പ്രധാനമന്ത്രിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ; മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു

'മരിക്കാനല്ല പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, എസ്എഫ്ഐ നേതാക്കള്‍ വീണുപോയാൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും'; എം ശിവപ്രസാദ്

'വനിതാ പൊലീസ് സ്‌റ്റേഷനിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് അവർ എന്നെ മാനസികമായി പീഡിപ്പിച്ചത്, എസ്ഐയുടെ മുന്നിൽ വെച്ച് കടുത്ത ഭാഷയിൽ തെറിവിളിച്ചു'; അൻസിബ ഹസൻ

പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കൂടിയേക്കും; ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ