എന്‍കെ പ്രേമചന്ദ്രന് പുരസ്‌കാര തിളക്കം; ലോക്സഭയിലെ മികച്ച പ്രകടനത്തിന് സന്‍സദ് മഹാരത്ന

പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ എംപി എന്‍കെ പ്രേമചന്ദ്രന് പുരസ്‌കാര തിളക്കം. പതിനേഴാം ലോക്സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സന്‍സദ് മഹാരത്ന പുരസ്‌കാരം എന്‍ കെ പ്രേമചന്ദ്രന് ലഭിച്ചു. പ്രേമചന്ദ്രന്‍ തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചത്.

17ാം ലോക്‌സഭയുടെ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്‌ക്കാരം ഇന്ന് ഏറ്റുവാങ്ങുന്നു. എല്ലാവരുടെയും ക്രിയാത്മകമായ പിന്തുണക്ക് നന്ദി എന്ന കുറിപ്പോടെയാണ് എംപി പുരസ്‌കാരത്തെ കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചത്.

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാം ആരംഭിച്ച സന്‍സദ് ഫൗണ്ടേഷന്‍ നല്‍കുന്ന അവാര്‍ഡ് ഇന്ന് ന്യൂ മഹാരാഷ്ട്ര സദനില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് അവാര്‍ഡ് നല്‍കുന്നത്. രാവിലെ ന്യൂഡല്‍ഹി ന്യൂ മഹാരാഷ്ട്രാസദനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും. ദേശീയ പിന്നാക്കവിഭാഗം കമ്മിഷന്‍ ചെയര്‍മാന്‍ ഹന്‍സ്രാജ് ജി അഹിര്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും.

Latest Stories

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീക്ഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍