നെഹ്‌റു കുടുംബം മോഷ്ടാക്കൾ...പേരിനൊപ്പം ഗാന്ധി എങ്ങനെ വന്നു എന്ന് കോൺഗ്രസ് പാർട്ടി വ്യക്തമാക്കണം: എസ്.രാജേന്ദ്രൻ

നെഹ്‌റു കുടുംബം പരമ്പരാഗത മോഷ്ടാക്കളാണെന്ന് സി.പി.എം, എം.എൽ.എ, എസ്. രാജേന്ദ്രൻ പറഞ്ഞതായി റിപ്പോർട്ട്. സി.പി.എം മൂന്നാർ ഏരിയ കമ്മറ്റി മൂന്നാർ ടൗണിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ദേവികുളം എം.എൽ.എ നെഹ്‌റു കുടുംബത്തെ അവഹേളിച്ചു പരാമർശം നടത്തിയത്.

പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്‌റു കുടുംബം ഗാന്ധിയുടെ പേര് മോഷ്ടിച്ചു എന്ന് എസ്. രാജേന്ദ്രൻ പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ പ്രധാനമന്ത്രിയാണ് ജവാഹർലാൽ നെഹ്‌റു ഈ പരമ്പരയിൽ പെട്ടവരാണ് ഇന്ദിര മുതൽ രാഹുൽ, പ്രിയങ്ക വരെയുള്ളവർ എന്നാൽ ഇവരുടെ പേരിനൊപ്പം ഗാന്ധി എങ്ങനെ വന്നു എന്ന് കോൺഗ്രസ് പാർട്ടി വ്യക്തമാക്കണം. നെഹ്‌റുവിന്റെ പേരിനൊപ്പം ഗാന്ധിയുണ്ടോ? നെഹ്‌റുവുമായി എന്താണ് ഗാന്ധി കുടുംബത്തിന് ബന്ധം? എസ്. രാജേന്ദ്രൻ ചോദിച്ചു. നെഹ്‌റുവിന്റെ പിതാവിനോ ബന്ധപ്പെട്ടവർക്കോ ഗാന്ധി എന്ന പേരില്ല പിന്നെ എന്തിനാണ് കോൺഗ്രസിന്റെ തലപ്പത്തിരിക്കുന്നവർ പേരിനൊപ്പം ഗാന്ധി എന്ന് ചേർക്കുന്നതെന്ന് പറയണമെന്ന് രാജേന്ദ്രൻ പറഞ്ഞു.

മോഷണം നടത്തിയ കുടുംബത്തിന്റെ അണികളായ കോൺഗ്രസ് പ്രവർത്തകരാണ് തൊട്ടതിനും പിടിച്ചതിനു ഇടതുപക്ഷ സർക്കാരിനെയും നേതാക്കളെയും വിമർശിക്കുന്നത് എന്നും രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

ഇന്ദിര ഗാന്ധിയുടെ ഭർത്താവായിരുന്ന ഫിറോസ് മഹാത്മാഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വാതന്ത്ര്യസമരത്തിൽ ചേർന്നതിനുശേഷം തന്റെ കുടുംബപ്പേര് “ഗാന്തി”(Ghandy) എന്നതിൽ നിന്ന് “ഗാന്ധി” (Gandhi) എന്നാക്കി മാറ്റി. രതിമയി ഗാന്തി, ജഹാംഗീർ ഫരേഡൂൺ ഗാന്തി എന്നിവരാണ് ഫിറോസ് ഗാന്ധിയുടെ മാതാപിതാക്കൾ. ഇങ്ങനെ ഫിറോസ് ഗാന്ധി വഴി ഇന്ദിര ഗാന്ധിക്കും നെഹ്‌റു കുടുംബത്തിലെ അടുത്ത തലമുറക്കും ഗാന്ധി എന്ന പേര് ലഭിക്കുകയായിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്