നവീൻ ബാബു കേസ്: കുടുംബത്തിന്റെ ആവശ്യം പരി​ഗണിച്ചു, അന്വേഷണം സിബിഐക്ക് വിടും

എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് അന്വേഷണം വിടും. സർക്കാർ സംസ്ഥാന സർക്കാർ ഉടൻ വിജ്ഞാപനം ഇറക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റ ആവശ്യം പരിഗണിച്ചാണ് നടപടി. നടപടി ആവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. പൊലീസ് അന്വേഷണത്തിൽ കുടുംബം അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.

യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്. പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി. പി. ദിവ്യയാണ് ഏക പ്രതി. ഇനി സിബിഐയാണ് കേസിൽ തീരുമാനമെടുക്കേണ്ടത്. 13 സാക്ഷികളെ പുതുതായി ചേർത്ത് എഡിഎം നവീൻ ബാബു കേസിൽ തുടരന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കണ്ണൂർ ടൗൺ പോലീസ് തുടരന്വേഷണം നടത്തി വിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

കേസ് നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണ് നവീൻ ബാബുവിന്റെ കുടുംബം നടത്തുന്നതെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. കഴിഞ്ഞ മെയ് 16 നാണ് ഹർജിയിൽ പറഞ്ഞ നാല് കാര്യങ്ങളിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.

Latest Stories

എൽഡിഎഫിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്റേത്; എക്സൈസ് വകുപ്പിനെ പരിവർത്തനം ചെയ്യണം: മന്ത്രി എം ലിജു

സംഘടന എന്ന നിലയിൽ ആരെയും ഉപദ്രവിച്ചിട്ടില്ല, തങ്ങൾ പഴയ സുഹൃത്തുക്കൾ; വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ കാണും : വി.ഡി സതീശനെ നേരിൽകണ്ട് തുഷാർ വെള്ളാപ്പള്ളി

18.5 ലക്ഷം കുട്ടികളുടെ ഭാവി പരീക്ഷണശാലയാക്കിയവർ ആരാണ്?

ജയ്‌സ്വാളിന് പകരം എന്തിനാണ് അവർ രോഹിതിനെ തിരഞ്ഞെടുത്തത്, സിലക്ടർമാർ ജയ്‌സ്വാളിനോട് മാപ്പ് പറയണം: സഞ്ജയ് മഞ്ജരേക്കർ

'15 വയസുള്ള വൈഭവിനെതിരെ ബോഡി-ലൈൻ ബൗളിംഗ് ഉപയോഗിക്കുന്നത് ശരിയല്ല'; ഗുജറാത്ത് ബോളർമാർക്കെതിരെ ആഞ്ഞടിച്ച് ഇർഫാൻ പത്താൻ

ടി-20 ഫോർമാറ്റിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നു, അതിനായി ഞാൻ നന്നായി പരിശ്രമിക്കുകയാണ്: ശുഭ്മൻ ഗിൽ

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്