'മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകും, ഫ്ലക്സ് വെച്ചതുകൊണ്ടോ ജാഥ നടത്തിയത് കൊണ്ടോ ഒന്നും തീരുമാനം ആകില്ല'; കെ മുരളീധരൻ

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകുമെന്ന് കെ മുരളീധരൻ പറഞ്ഞു. ഫ്ലക്സ് വെച്ചതുകൊണ്ടോ ജാഥ നടത്തിയത് കൊണ്ടോ ഒന്നും തീരുമാനം ആകില്ലെന്നും കെ മുരളീധൻ കൂട്ടിച്ചേർത്തു.

സീനിയോറിറ്റിയൊന്നും മുഖ്യമന്ത്രി തീരുമാനത്തിൽ ബാധകമാകേണ്ട കാര്യമില്ല. എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ പിന്തുണയും തീരുമാനത്തിൽ ഘടകമാകുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കാര്യങ്ങൾ നല്ല നിലയിൽ പോകുമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി അവകാശ വാദവുമായി ബന്ധെപ്പെട്ട പ്രകടനങ്ങൾ ശരിയല്ല എന്നും ഫ്ലക്സിൽ തുപ്പുന്നവരും കീറുന്നവരും കോൺഗ്രസുകാരല്ലെന്നും മുരളീധരൻ പറഞ്ഞു. വിഡി-കെസി അനുകൂലികൾ തമ്മിലുള്ള പോരാണ് സംസ്ഥാനത്ത് തുടരുന്നത്. വെള്ളയമ്പലത്തെ വി ഡി സതീശന്റെ ഫ്ളക്സിൽ തുപ്പി കോൺഗ്രസ് പ്രവർത്തകൻ പ്രതിഷേധം നടത്തി. ശാസ്തമംഗലം സ്വദേശി റിയാസിന്റെയാണ് പ്രതിഷേധം. കെ സി വേണുഗോപാൽ എആർ ക്യാമ്പിൽ അടി കൊണ്ട് ചോര തുപ്പിയ കാലം മുതൽ അറിയാമെന്നു റിയാസ് പറഞ്ഞു. മലപ്പുറം ഡിസിസി ഓഫിസിനു മുന്നിൽ സ്ഥാപിച്ച കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ച് പ്രതിഷേധം നടന്നു.

Latest Stories

കേരള മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കും; മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു, ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണയും കെ സിക്ക്

വിജയ്‌യും തൃഷയും കല്യാണം കഴിക്കണം, മെഹന്തിയിൽ പങ്കെടുക്കാൻ ഞാനെത്തും; അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേർന്നാലോ എന്ന് തോന്നുന്നുണ്ട്: രാഖി സാവന്ത്

'ജനനായകനാകാൻ വിജയ്'; തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വം നീങ്ങുന്നു, ടിവികെയ്ക്ക് VCK പിന്തുണ പ്രഖ്യാപിക്കും

ഐപിഎൽ ടീമുകൾക്ക് വമ്പൻ പണിയുമായി ബിസിസിഐ; ഡ്രസ്സിംഗ് റൂമിലെ പുകവലിക്കും അസമയത്തെ കറക്കത്തിനും പൂട്ടുവീഴും

കഴക്കൂട്ടത്ത് യുവതിയെ സ്പായിലെത്തിച്ച് ബലാത്സംഗം ചെയ്തു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

സൂര്യകുമാർ യാദവിന്‌ മാത്രമല്ല, ശുഭ്മൻ ഗില്ലിനും പണി കൊടുക്കാൻ ബിസിസിഐ; സംഭവം ഇങ്ങനെ

'ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം'; നേതാക്കൾക്ക് നിർദേശം നൽകി വി ഡി സതീശൻ

ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും

ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനത്തിൽ മൂന്ന് മരണം; നിരവധിപേര്‍ കുടുങ്ങി

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു