പാചക വാതകം ആയിരത്തിലേക്കോ, ഇനി ഇത് കുളിമുറി ഉണ്ടാക്കാനാണെന്ന് പറയുമോ എന്തൊ?; പരിഹാസവുമായി എം.വി ജയരാജൻ

പാചകവാതക വിലവർദ്ധനയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ജനദ്രോഹം പരമാവധിയാക്കുന്ന മോദി സർക്കാർ, പാചകവാതക വില 1000 ൽ എത്തിക്കാനുള്ള തത്രപ്പാടിലാണെന്ന് കരുതണമെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. ഇനി, ഇതിപ്പോ കുളിമുറി ഉണ്ടാക്കാനാണെന്ന് പറയുമോ എന്തൊ എന്നും ജയരാജൻ പരിഹസിച്ചു.

അസംസ്കൃത എണ്ണ വേർതിരിച്ച്‌ പെട്രോളും ഡീസലുമെല്ലാം ആക്കിമാറ്റുമ്പോൾ, വേസ്റ്റ്‌ എന്നുകരുതി മാറ്റി നിർത്തുന്നതിൽ നിന്നാണ്‌ പാചകവാതകം ഉത്പാദിപ്പിക്കുന്നത്‌. ഫലത്തിൽ കുറഞ്ഞനിരക്കിൽ കൊടുക്കാൻ കഴിയുന്ന ഉത്പ്പന്നമാണ്‌, സബ്സിഡി എന്ന് പറഞ്ഞും അതില്ലാതാക്കിയും വലിയതുക കൊള്ളയടിച്ച്‌ നൽകുന്നത്‌ എന്നും ജയരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിമർശിക്കുന്നു.

എം.വി ജയരാജിൻറെ ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം;

പെട്രോൾ ₹ 100 കടന്നു ;
പാചക വാതകം ₹ 1000 ത്തിലേക്കോ..!? –
ജനദ്രോഹം കൂടുതൽ കനപ്പിക്കുന്ന മോഡിസർക്കാർ അപമാനം
=======================
മോഡി ഭരണത്തിൽ പെട്രോൾ വിലയും പാചകവാതക വിലയും കുത്തനെ കൂടുകയാണ്‌. പാചകവാതകവില കഴിഞ്ഞദിവസം കൂടിയത്‌ 25 രൂപ. അതോടെ ഗാർഹിക സിലിണ്ടറിന്‌ 841.50 രൂപയായി. കുടുംബത്തെക്കുറിച്ച്‌ സ്നേഹമുള്ള, ഉത്തരാവദിത്തം നിർവ്വഹിക്കുന്ന ആർക്കും ഇത്‌ അംഗീകരിക്കാൻ കഴിയില്ലെന്നുറപ്പ്‌.
സബ്സിഡി നിരക്കിലാണ്‌ ജനങ്ങൾക്ക്‌ പാചകവാതകം നൽകി വന്നിരുന്നത്‌. കേന്ദ്ര ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതോടെ, സബ്സിഡി കഴിച്ചുള്ള വിലയ്ക്ക്‌ നൽകുന്നതിന്‌ പകരം നിശ്ചയിക്കുന്ന വില അപ്പാടെ വീട്ടുകാർ നൽകണമെന്നും സബ്സിഡി ബാങ്കിൽ വരുമെന്നും അറിയിച്ചു. അതിനായി ബാങ്ക്‌ അക്കൗണ്ട്‌ ഓരോരുത്തരും എടുക്കണമെന്നും നിർദ്ദേശമുണ്ടായി. ജനങ്ങൾക്ക്‌ നൽകാനുള്ളത്‌ നേരിട്ട്‌ നൽകാൻ തയ്യാറാകാത്ത കേന്ദ്രസർക്കാർ നിലപാട്‌ ജനവഞ്ചനയ്ക്കുള്ള നീക്കാമാണെന്ന് അന്നെ വിമർശ്ശനം ഉയർന്നതാണ്‌. കഴിഞ്ഞ ഒരു വർഷമായി ബാങ്കിൽ സബ്സിഡി എത്തുന്നില്ല. ഓടി ബാങ്ക്‌ അക്കൗണ്ട്‌ എടുത്തവർ ഇപ്പോൾ, അക്കൗണ്ടിൽ മിനിമം ബാലൻസില്ലാത്തതിന്റെ പ്രശ്നത്തിലുമാണ്‌.
മറ്റൊരു പ്രധാനപ്പെട്ട കാര്യം, അസംസ്കൃത എണ്ണ വേർതിരിച്ച്‌ പെട്രോളും ഡീസലുമെല്ലാം ആക്കിമാറ്റുമ്പോൾ, വേസ്റ്റ്‌ എന്നുകരുതി മാറ്റി നിർത്തുന്നതിൽ നിന്നാണ്‌ പാചകവാതകം ഉത്പാദിപ്പിക്കുന്നത്‌. ഫലത്തിൽ, free /കുറഞ്ഞനിരക്കിൽ കൊടുക്കാൻ കഴിയുന്ന ഉത്പ്പന്നമാണ്‌, സബ്സിഡി എന്നെല്ലാം പറഞ്ഞും അതില്ലാതാക്കിയും വലിയതുക കൊള്ളയടിച്ച്‌ നൽകുന്നത്‌. ജനദ്രോഹം പരമാവധിയാക്കുന്ന മോദി സർക്കാർ, പാചകവാതക വില 1000 ൽ എത്തിക്കാനുള്ള തത്രപ്പാടിലാണെന്ന് കരുതണം. ഇനി, ഇതിപ്പോ കുളിമുറി ഉണ്ടാക്കാനാണെന്ന് പറയുമോ എന്തൊ..!?

Latest Stories

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍