മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി രാകേഷാണ് മരിച്ചത്. രാകേഷ് 85 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇതോടെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.

എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.

ഏപ്രിൽ 21-ാം തീയതിയാണ് തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ വൻ സ്ഫോടനമുണ്ടായത്. വെടിക്കെട്ടുശാല പ്രവർത്തിച്ചതിന് സമീപത്തെ പാടശേഖരത്തിൽ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു.

Latest Stories

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ആയുധം കൊണ്ടുള്ള ആക്രമണം നടന്നെന്ന് പറഞ്ഞിട്ടില്ല; സമരത്തിൽ എന്തുകൊണ്ട് കെഎസ്‌യു പെൺകുട്ടികളെ പങ്കെടുപ്പിച്ചില്ല?: വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി സ്പീക്കർ

സംസ്ഥാനത്ത് പാമ്പുകടി കേസുകൾ കൂടുന്നു; ഇന്നലെ മാത്രം കടിയേറ്റ് ആംബുലൻസ് സഹായം തേടിയത് 23 പേർ

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; നടന്നത് ഒറ്റ ദിവസത്തെ നിയമലംഘനം മാത്രമെന്ന് റിപ്പോർട്ട്

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള തിരിച്ചുവരവ്; ഋതുരാജിന്റെ ടെസ്റ്റ് പ്രകടനത്തിൽ വൻ ആരാധകരോഷം

ഞങ്ങൾ തോൽക്കുമെന്ന് ഉറപ്പിച്ചു, പക്ഷെ തോൽക്കാൻ റിങ്കു തയ്യാറല്ലായിരുന്നു: അജിൻക്യ രഹാനെ

'നീയൊക്കെ കുറച്ച് ഉത്തരവാദിത്തം കാണിക്കണം, വിജയിക്കണമെന്നുള്ള ചിന്തയാണ് ആദ്യം വേണ്ടത്'; ലക്‌നൗ താരങ്ങളോട് കയർത്ത് ഋഷഭ് പന്ത്

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്