മദ്യലഹരിയില്‍ അമ്മയെ മര്‍ദ്ദിച്ച സംഭവം; സൈനികന്‍ റിമാന്‍ഡില്‍

ആലപ്പുഴ ഹരിപ്പാട് മദ്യലഹരിയില്‍ അമ്മയെ ആക്രമിച്ചതിന് പിന്നാലെ അറസ്റ്റിലായ സൈനികനെ റിമാന്‍ഡ് ചെയ്തു. മുട്ടം ആലക്കോട്ടില്‍ സുബോധിനെ (37) നെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസെടുത്തത് എന്ന് കരീലക്കുളങ്ങര എസ്.ഐ. എ. ഷഫീക്ക് പറഞ്ഞു. ഇയാളെ ഹരിപ്പാട് ജുഡീഷ്യന്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

സുബോധ് ബെംഗളൂരുവില്‍ ട്രേഡ്‌സ്മാനായാണ് ജോലി ചെയ്യുന്നത്. കേസിന്റെ എഫ്.ഐ.ആര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ സൈന്യത്തിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ഇന്റലിജന്റസ് ബ്യൂറോ ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിഷയം ഇന്റലിജന്റസ് ബ്യൂറോ ഗൗരവമായാണ് എടുത്തിരിക്കുന്നത്.

ബുധനാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. 69 വയസ്സുള്ള അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മൂത്തസഹോദരന്‍ സുഗുണനാണ് ഇത് പകര്‍ത്തിയത്. അമ്മയെ പിടിച്ച് വലിക്കുകയും, എടുത്ത് ഉയര്‍ത്തി നിലത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സുബോധ് അസഭ്യം പറയുന്നതും അമ്മ നിലവിളിക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വീട്ടില്‍ തിരിച്ചെത്തിച്ചു.

മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ അവധിക്ക് നാട്ടില്‍ എത്തിയത്. മദ്യപിച്ച് ഇയാള്‍ മുമ്പും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും, വീട്ടില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവസമയത്ത് സഹോദരനും മദ്യപിച്ച നിലയില്‍ ആയിരുന്നു. അമ്മയെയും മുമ്പ് നിരവധി തവണ മര്‍ദ്ദിച്ചട്ടുണ്ട്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്