മാസപ്പടി കേസ്; വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നൽകും, ഹാജരാകുന്നതിൽ അവധി ചോദിച്ച പശ്ചാത്തലത്തിൽ നടപടി

സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നൽകും. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമൻസ് നൽകുക. അതേസമയം, ഇ ഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇ ഡി മറുപടി നൽകിയിട്ടില്ല. സിഎംആർഎൽ എംഡി ശശിധരൻ ക‍ർത്തയുടെ മകൻ ശരൻ എസ് കർത്ത അടക്കം ഉള്ളവരെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുന്നത്.

വെള്ളിയാഴ്ച 10.30ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാക ണമെന്ന് ആവശ്യപ്പെട്ട് വിണ ടി ഉൾപ്പെടെ 9 പേർക്കായിരുന്നു ഇ ഡി സമൻസ് അയച്ചിരിന്നത്. സി എം ആർ എല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടു കെട്ടാനാണ് ഇ ഡി നീക്കം. ശശിധരൻ കർത്തയുടെ മറ്റൊരു കമ്പനിയിൽ നിന്ന് ലക്ഷങ്ങൾ വായ്പ ലഭിച്ച സാഹചര്യവും അതിൻ്റെ തിരിച്ചടവും വീണയ്ക്ക് വിശദീകരിക്കേണ്ടി വരും.

ഇല്ലാത്ത സേവനത്തിന് എക്‌സാലോജിക്ക് കൈപ്പറ്റിയത് മറ്റു കരാർ സ്ഥാപനത്തെ അപേക്ഷിച്ച് വൻ തുകയാണെന്ന എസ്എഫ്ഐ ഒ കണ്ടെത്തലും കുരുക്കാണ്. എക്സാലോജിക്കുമായുള്ള കരാറിനു ശേഷം അറ്റ്നാ ടെക്നോളജി എന്ന സ്ഥാപനവുമായി സിഎംആർ എൽ ഉണ്ടാക്കിയ കരാറാണ് ഇതിൽ നിർണായകം. സിഎംആർഎൽ ഉദ്യോഗസ്ഥർ മുൻപ് നൽകിയ മൊഴികൾ അടിസ്ഥാനമാക്കിയും രേഖകൾ വെച്ചുമാണ് ചോദ്യം ചെയ്യൽ നടക്കുക.

Latest Stories

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും, മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണമെന്ന് ഹൈക്കോടതി

'അഞ്ചുമണിക്ക് കളക്ടറുമായി സംസാരിച്ചപ്പോൾ ഫലം വന്നിരുന്നില്ല'; നിപ സ്ഥിരീകരണത്തിൽ കളക്ടർക്കും തനിക്കുമിടയിൽ ആശയകുഴപ്പമുണ്ടായില്ലെന്ന് ആരോഗ്യമന്ത്രി

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; ശാസ്ത്രീയ തെളിവ് ശേഖരിക്കാൻ എസ്ഐടി, പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രോഗിയെ കാണാതായി

'സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുമ്പോൾ സമൂഹത്തിൽ സ്ത്രീ പുരുഷ സ്പർദ്ധ വളർത്താൻ കാരണമാകുമോ എന്ന ആശങ്ക, നടപ്പാക്കേണ്ടത് സ്ത്രീശാക്തീകരണം'; നടി റിനി ആൻ ജോർജ്

'ഏതെല്ലാം വ്യവസ്ഥകൾ ലംഘിച്ചു എന്ന് വ്യക്‌തമാക്കണം, ലക്ഷ്മിപ്രിയയും ടിനി ടോമും ആയുള്ള വിഷയങ്ങൾ വ്യക്തിപരം'; 'അമ്മയുടെ' കാരണം കാണിക്കൽ നോട്ടീസിന് രാത്രി തന്നെ മറുപടി നൽകി അൻസിബ ഹസൻ

പനിച്ച് വിറച്ച് കേരളം; പകർച്ചപ്പനി ബാധിച്ച് ഇന്നലെ മാത്രം ചികിത്സ തേടിയത് 13,025 പേർ, 2 മരണം

ഡൽഹിയിൽ വീണ്ടും തീപിടുത്തം; മൂന്ന് പേർക്ക് ജീവൻ നഷ്ടമായി, ദുരന്തമുണ്ടായത് ഇന്ന് പുലർച്ചെയോടെ

ചുവന്ന കരങ്ങളോടെ റഫറി തൂക്കി; ഉദ്ഘാടന മത്സരത്തിൽ മൂന്ന് പേർക്ക് റെഡ് കാർഡ്

FIFA WORLD CUP 2026: തുടക്കം ഗംഭീരമാക്കി മെക്സിക്കോ; ദക്ഷിണാഫ്രിക്കയെ 2-0ത്തിന് തോല്‍പ്പിച്ചു