മൃതദേഹത്തിലുണ്ടായിരുന്ന പഴ്‌സില്‍ നിന്ന് പണം കവര്‍ന്നു; ആലുവയില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

എറണാകുളത്ത് മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ പഴ്‌സില്‍ നിന്ന് പണം കവര്‍ന്ന എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം ആലുവ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ സലീമിനെയാണ് റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തത്. ട്രെയിനിടിച്ച് മരിച്ചയാളുടെ പഴ്സില്‍ നിന്നാണ് സലീം പണം കവര്‍ന്നത്. ഇതേ തുടര്‍ന്നാണ് വകുപ്പുതല നടപടി.

ട്രെയിനിടിച്ച് മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പഴ്സില്‍ നിന്നാണ് എസ്‌ഐ പണം കവര്‍ന്നത്. മൃതദേഹത്തിലുണ്ടായിരുന്ന പഴ്‌സില്‍ 8,000 രൂപയാണ് ഉണ്ടായിരുന്നത്. പണം പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് സലീം ഇതില്‍ നിന്ന് 3,000 രൂപ കൈക്കലാക്കിയത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് സംഭവം പുറത്തുവന്നത്.

ഇതേ തുടര്‍ന്നാണ് എസ്‌ഐ സലീമിനെ റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഇന്‍ക്വസ്റ്റിന് പൊലീസിനെ സഹായിച്ചയാള്‍ക്ക് നല്‍കാനാണ് പണം എടുത്തതെന്നാണ് എസ്‌ഐയുടെ വിശദീകരണം.

Latest Stories

'മൊജ്തബ ഖമനയി സുഖമായിരിക്കുന്നു'; പരിക്കേറ്റെന്ന വാർത്തകളോട് പ്രതികരിച്ച് യൂസഫ് പെസെഷ്കിയാൻ

'പാണ്ഡ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥൻ', വെസ്റ്റ് ഇൻഡീസിൽ വെച്ച് കിട്ടിയത് വമ്പൻ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

ഇറാന് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം

'ഇന്ത്യ എല്ലാ ടീമുകളെയും വിളിച്ച് വരുത്തും, എന്നിട്ട് നാണംകെടുത്തി തോൽപ്പിക്കും'; താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ പാക് താരം

ഫുക്കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പൊട്ടി അപകടം; വീല്‍ ഊരിത്തെറിച്ച് തെന്നി നീങ്ങി, ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ തെന്നി മാറി ദുരന്തം; ആര്‍ക്കും പരിക്കില്ല

ഹോര്‍മൂസില്‍ ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് നേര്‍ക്ക് ആക്രമണം; കപ്പലിന് തീപിടിച്ചു

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം