പത്തുമാസത്തെ സാലറി ചലഞ്ച് ആയതു കൊണ്ടാണ് വൈകിയത്; ഈ പണം കൊണ്ട് അരി വാങ്ങണ്ട ഗതികേടൊന്നുമില്ല; ദുരിതാശ്വാസ തുക മുഖ്യമന്ത്രിയ്ക്ക് കൈമാറിയെന്നും മന്ത്രി എം.എം മണി

സാലറി ചലഞ്ചിലൂടെ കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്ന് സമാഹരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്ന് മന്ത്രി എം.എം മണി. 131 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കെ.എസ്.ഇ.ബി സമാഹരിച്ചത്.

ഇന്നു ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് മന്ത്രി എം.എം മണിയും കെ.എസ്.ഇ.ബി ചെയര്‍മാനും മുഖ്യമന്ത്രിയുടെ ചേമ്പറിലെത്തി തുക കൈമാറിയത്. ജീവനക്കാരില്‍ നിന്ന് പിടിച്ച 113.30 കോടി രൂപയും പെന്‍ഷന്‍കാരുടെ തുകയായ 17.86 കോടി രൂപയും ചേര്‍ത്തുള്ള തുകയാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്.

പത്തുമാസത്തെ സാലറി ചാലഞ്ചായതു കൊണ്ടു തന്നെ കിട്ടുന്ന മുറയ്ക്ക് ഇതു കൊടുക്കേണ്ടതില്ലെന്നു പറഞ്ഞാണ് തുക കൈമാറാന്‍ വൈകിയതിനെ മന്ത്രി എം.എം മണി ന്യായീകരിച്ചത്. സാലറി ചലഞ്ചുകൊണ്ട് തങ്ങള്‍ക്ക് അരിവാങ്ങേണ്ട അവസ്ഥയില്ലെന്നും മന്ത്രി പറഞ്ഞു.

“പൈസയെല്ലാം കൊടുത്തു. ഇന്ന് 131 കോടി കൊടുത്തു. നേരത്തെ ഒരു അമ്പത് കോടി. അങ്ങനെ എല്ലാം കോടി 181 കോടി ചില്ലാനം. വിവാദങ്ങളില്‍ ഒരു കാര്യവുമില്ല. പത്തുമാസത്തേക്കാണ് സാലറി ചാലഞ്ച്. പത്തുമാസം കൊണ്ടേ തുക കിട്ടുള്ളൂ. ആ കിട്ടിയത് ഓരോ മാസവും കൊടുത്തില്ലയെന്നേയുള്ളൂ. ” എന്നും മന്ത്രി പറഞ്ഞു.

സാലറി ചലഞ്ചിലേക്ക് കെ.എസ്.ഇ.ബി പിരിച്ചെടുത്ത തുക ഇതുവരെ കൈമാറിയില്ലെന്നതായിരുന്നു വിവാദത്തിന് ആധാരം. മാസം തോറും മൂന്നുദിവസത്തെ ശമ്പളം എന്ന രീതിയില്‍ 10 മാസം കൊണ്ടാണ് തുക സമാഹരിച്ചത്. ഇതില്‍ 10.23 കോടി രൂപ മാത്രമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ബാക്കി തുക 16-ാം തിയതി തന്നെ ഇത് മുഖ്യമന്ത്രിക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് വിവാദങ്ങള്‍ക്കു പിന്നാലെ കെ.എസ്.ഇ.ബി പ്രതികരിച്ചത്.

സാലറി ചലഞ്ച് തുടങ്ങുന്നതിനു മുമ്പു തന്നെ മുഖ്യമന്ത്രി 50 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി