നാളെ പ്രധാനമന്ത്രിയാകാനും തരൂരിന്റെ പേര് വരും; പാര്‍ട്ടി അത് ഗൗരവമായി എടുക്കുന്നില്ലെന്ന് എംഎം ഹസന്‍

സംസ്ഥാനത്ത് 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ താനാണെന്ന തിരഞ്ഞെടുപ്പ് സര്‍വേ ഫലം പങ്കുവച്ച സംഭവത്തില്‍ ശശി തരൂരിന് രൂക്ഷ വിമര്‍ശനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും അടൂര്‍ പ്രകാശും വിഷയത്തില്‍ തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ എംഎം ഹസനും ശശി തരൂരിന്റെ നീക്കത്തില്‍ അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് സ്വയം പറയുന്നത് ജനങ്ങളില്‍ അവിശ്വാസ്യതയുണ്ടാക്കുമെന്ന് എംഎം ഹസന്‍ പറഞ്ഞു. എറണാകുളത്ത് യുഡിഎഫ് യോഗത്തിന് എത്തിയപ്പോഴായിരുന്നു ഹസന്‍ പ്രതികരിച്ചത്.

മുഖ്യമന്ത്രിയാകാന്‍ ശശി തരൂരിനെ 28 ശതമാനം പേര്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് സര്‍വേഫലം വന്നെന്ന് മാധ്യമങ്ങളില്‍ കണ്ടു. നല്ലത്. നാളെ പ്രധാനമന്ത്രിയാകാന്‍ ആരാണ് യോഗ്യനെന്ന് സര്‍വേ നടത്തിയാലും തരൂരിന്റെ പേര് വരും. പക്ഷേ ഏത് ഏജന്‍സിയാണ് നടത്തിയതെന്ന് കണ്ടില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

നാളെ താനാണ് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും അര്‍ഹനെന്ന് പറഞ്ഞ് ഏതെങ്കിലുമൊരു ചാനലിന്റെ സര്‍വേ പുറത്തുവിട്ട് തനിക്കും അവകാശപ്പെടാം. തങ്ങള്‍ തന്നെ അങ്ങനെ പറഞ്ഞാല്‍ അതിന്റെ ആധികാരികത ജനങ്ങള്‍ സംശയിക്കില്ലേ. ഇത് പാര്‍ട്ടി ഗൗരവമായി എടുക്കുന്നില്ലെന്നും ഹസന്‍ വ്യക്തമാക്കി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം