എംഎല്‍എമാരുടെ ആസ്തി കുതിച്ചുയര്‍ന്നു; 75പേര്‍ കോടീശ്വരന്‍മാര്‍; അന്‍വര്‍ മുന്നില്‍; തൊട്ടുപിന്നില്‍ കുഴല്‍നാടനും കാപ്പനും; 96 പേര്‍ ക്രിമിനലുകള്‍; മുന്നില്‍ സിപിഎം നിയമസഭാംഗങ്ങള്‍

കേരളത്തിലെ 75 എംഎല്‍എമാരുടെ ആസ്തിയില്‍ വന്‍വര്‍ദ്ധനയെന്നും 96 ക്രിമിനലുകള്‍ നിയമസഭാംഗങ്ങളില്‍ ഉണ്ടെന്നും റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുനന്ത്.

എംഎല്‍എമാരുടെ ശരാശരി ആസ്തികളില്‍ 54% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. . 2016-ല്‍ എംഎല്‍എമാരുടെ ശരാശരി ആസ്തി 2.36 കോടി രൂപയായിരുന്നു. 2021-ല്‍ ഇത് 3.64 കോടിയായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമസഭാംഗങ്ങളില്‍ എംഎല്‍എമാരില്‍ 75പേര്‍ കോടീശ്വരന്മാരാണ്.
64 കോടിയിലേറെരൂപയുടെ ആസ്തിയുമായി ഒന്നാമന്‍ പിവി അന്‍വറാണ്. മാത്യു കുഴല്‍നാടനാണ് രണ്ടാംസ്ഥാനത്ത്. 34 കോടിയാണ് മാത്യുവിന്റെ ആസ്ഥി. 27 കോടിയുടെ ആസ്ഥിയുള്ള മാണി സി കാപ്പനാണ് കോടിപതികളില്‍ മൂന്നാമന്‍. 27 കോടി രൂപമാണ് പാല എംഎല്‍എയുടെ ആസ്ഥി.

പിപി സുമോദാണ് കുറവ് ആസ്തിയുള്ള എംഎല്‍എമാരില്‍ ഒന്നാമന്‍. ഒമ്പത് ലക്ഷം രൂപയാണ് സുമോദിന്റെ ആസ്ഥി. പിന്നില്‍നിന്നു രണ്ടാമതുള്ള കോവൂര്‍ കുഞ്ഞുമോന് 11 ലക്ഷത്തിന്റെ ആസ്ഥിയാണുള്ളത്. എം.എസ്. മൂന്നാം സ്ഥാനത്തുള്ള അരുണ്‍കുമാറിനു 12 ലക്ഷത്തിലേറെ വരുമാനമാണ് ഉള്ളത്.

അതേസമയം, സംസ്ഥാനത്തെ നിയമസഭാംഗങ്ങളില്‍ 96 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍), കേരള ഇലക്ഷന്‍ വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. 140 എംഎല്‍എമാരില്‍ 71 ശതമാനമാണിത്. 37 പേര്‍ക്കെതിരേ അഞ്ചുവര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റാരോപിതരാണ്.

സിപിഎം നിയമസഭാംഗങ്ങളില്‍ 44 പേര്‍ക്കെതിരേ ക്രിമിനല്‍ കേസുകളുണ്ട്. കോണ്‍ഗ്രസിന്റെ 20, സിപിഐയുടെ ഏഴ്, മുസ്ലിം ലീഗിന്റെ 12, കേരളാ കോണ്‍ഗ്രസി(എം)ന്റെ മൂന്ന്, മറ്റ് കേരളാ കോണ്‍ഗ്രസുകളുടെ നാല്, ആര്‍.എസ്.പിയുടെയും ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെയും ഒന്നുവീതം എംഎല്‍എമാര്‍ ആറ് സ്വതന്ത്ര എംഎല്‍എമാരില്‍ നാലുപേരും ക്രിമിനല്‍ കേസ് പ്രതികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

'അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട, വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തത്'; വി ഡി സതീശൻ

'ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായില്ല, അറസ്റ്റുകൾ ബാക്കി'; ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ ഡൽഹി പൊലീസിലെ മലയാളി ആര്‍ ഷിബുവിന്; കേരളത്തിൽ നിന്നുള്ള എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍