ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി ഡസ്കിലിട്ട് കൊടുത്ത് വി മുരളീധരൻ എംഎൽഎ; സമൂഹ മാധ്യമങ്ങളിൽ വിമർശനം

പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി ഡസ്കിലിട്ട് കൊടുത്ത വി മുരളീധരൻ എംഎൽഎയുടെ ശൈലിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നു. തിരുവനന്തപുരം കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിലാണ് വി മുരളീധരൻ എംഎൽഎ ഡസ്കിലിട്ട് കൊടുത്ത് മിഠായി വിതരണം ചെയ്‌തത്‌. മിഠായി കുട്ടികളുടെ കയ്യിൽ നൽകാതെ മേശപ്പുറത്ത് ഇട്ടുകൊടുക്കുകയായിരുന്നു.

പട്ടികജാതി – പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ.എ തുളസിയുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. എന്നാൽ ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ മുരളീധരനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്. അതേസമയം സംഭവത്തിൽ വിമർശനവുമായി മുൻമന്ത്രി വി.ശിവൻകുട്ടിയും രംഗത്തെത്തി. മുരളീധരൻ്റേത്-തരംതാണതും വിവേചനപരമായതുമായ നടപടിയാണെന്നും വിദ്യാർഥികളെ അധിക്ഷേപിക്കുകയാണെന്നും വി. ശിവൻകുട്ടി പ്രതികരിച്ചു.

മുരളീധരനെ തടയാനോ തിരുത്താനോ മന്ത്രി കെ.എ തുളസി തയാറാകത്തതിനെയും ശിവൻകുട്ടി വിമർശിച്ചു. നിശബ്‌ദമായി നോക്കി നിന്നത് ഗുരുതര വീഴ്‌ചയാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. കുട്ടികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതും അവരുടെ മനസ്സിൽ വലിയ ആഘാതം ഉണ്ടാക്കുന്നതുമായ ഇത്തരം പ്രവൃത്തികൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല എന്നും വി ശിവൻകുട്ടി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Latest Stories

കാലവർഷം ഉടൻ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്, എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകി

അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവച്ചു; നാലുമണിക്ക് അമിത് ഷായുമായി കൂടിക്കാഴ്ച

മാസപ്പടി കേസ്; വീണയ്ക്ക് വെള്ളിയാഴ്ച വരെ ഇഡി നോട്ടീസ് അയക്കില്ല, ഹൈക്കോടതി ഉത്തരവിന് ശേഷം നടപടി

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

രൂപയുടെ വീഴ്ചയും ഇന്ത്യൻ വളർച്ചയുടെ മിഥ്യാഭ്രമവും

കൊച്ചിയിൽ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെ ആക്രമണം, നിലത്തിട്ട് നെഞ്ചിൽ ചവിട്ടി, ക്രൂരമായി മർദിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പ്രശോഭിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

കുട്ടികള്‍ക്ക് ഡെസ്ക്കിൽ മിഠായി വിതറിയിട്ട് കൊടുത്തു; വിദ്യാർത്ഥികളെ ഇത്രത്തോളം അവഹേളിക്കാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു? വി മുരളീധരൻ കാണിച്ചത് തരംതാണ നടപടി' : വി. ശിവൻകുട്ടി

പതിനാറാം നിയമസഭയിലെ ആദ്യ അടിയന്തരപ്രമേയമായി വിലക്കയറ്റം ഉന്നയിച്ച് പ്രതിപക്ഷം; ഇന്ധന വിലവർധന പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തോട് സംസ്ഥാന സർക്കാർ നിലപാട് പറയണമെന്ന് ബാലഗോപാൽ

താരസംഘടനയിലെ തർക്കം; ടിനി ടോമിനെതിരെ പരാതി നൽകി നടി അൻസിബ ഹസൻ