ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെങ്ങന്നൂര്‍ എംഎല്‍എയും പ്രമുഖ സിപിഎം നേതാവുമായ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. ഇന്നു പുലര്‍ച്ചെ നാലു മണിയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രയില്‍ വച്ചാണ് മരിച്ചത്. കരള്‍ രോഗത്തിനു ചികിത്സയിലായിരുന്നു.

കെ.കെ രാമചന്ദ്രന്‍ നായര്‍ പഠന കാലയളവില്‍ തന്നെ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. പിന്നീട് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ ഇദ്ദേഹം വളരെ പെട്ടെന്ന് സിപിഎമ്മിന്റെ നേതാവായി മാറി. സിപിഎം ഏരിയ സെക്രട്ടറി, അഭിഭാഷകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിച്ച ശേഷമായിരുന്നു ചെങ്ങന്നൂരിന്റെ ജനപ്രതിനിധിയായി തെരെഞ്ഞടുക്കപ്പെട്ടു.

മുന്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ്, സിപിഎം ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹം വി എസ് പക്ഷക്കാരാനായിരുന്നു.

ചെങ്ങന്നൂരില്‍ നിന്നു നിയമസഭയിലേക്ക് 2001 ലാണ് ആദ്യമായി മത്സരിച്ചത്. അന്നു ശോഭന ജോര്‍ജിനോട്
1425 വോട്ടുകള്‍ പരാജയപ്പെട്ടു. പിന്നീട് കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പില്‍ 7983 വോട്ടുകള്‍ കോണ്‍ഗ്രസിന്റെ പി.സി. വിഷ്ണുനാഥിനെ തോല്‍പ്പിച്ച് നിയമസഭയില്‍ എത്തി.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ