മലപ്പുറത്ത് നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍; പനവേലിലെ ബ്യൂട്ടിപാര്‍ലറിലെത്തിയ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

മലപ്പുറം താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ മുംബൈ പനവേലില്‍ എത്തിയതായി പൊലീസ് അറിയിച്ചു. മുംബൈ പനവേലിലെ ബ്യൂട്ടിപാര്‍ലറില്‍ വിദ്യാര്‍ത്ഥിനികള്‍ എത്തിയതിന്റെയും ഇവിടെനിന്ന് മുടി മുറിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥിനികള്‍ മുംബൈയില്‍ എത്തിയതായി പൊലീസ് കണ്ടെത്തിയത്.

പൊലീസ് വിദ്യാര്‍ത്ഥിനികളെ കണ്ടെത്താനായി മുംബൈ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. നിലവില്‍ ഇരുവരും മുംബൈ സിഎസ്ടി റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് പോയതായാണ് വിവരം ലഭിച്ചിട്ടുള്ളത്. എടവണ്ണ സ്വദേശിയായ യുവാവിനൊപ്പമാണ് രണ്ട് പെണ്‍കുട്ടികളും മുംബൈയിലെത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കാണാതാകുന്നതിന് മുന്‍പ് ഇയാള്‍ രണ്ട് പെണ്‍കുട്ടികളുടെയും മൊബൈല്‍ഫോണുകളിലേക്ക് വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ ടവര്‍ ലൊക്കേഷന്‍ മുംബൈയിലാണ്. ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോയ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവരെയാണ് കാണാതായത്.

വിദ്യാര്‍ത്ഥിനികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെ കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. താനൂര്‍ ദേവധാര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. കുട്ടികള്‍ പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന വിവരം സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് രക്ഷിതാക്കള്‍ താനൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആയിരുന്നു കുട്ടികളുടെ ഫോണില്‍ നിന്ന് അവസാന ലൊക്കേഷന്‍ ലഭിച്ചത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം