ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയത് സിപിഐ കാശുവാങ്ങി; മന്ത്രി എം എം മണി വീണ്ടും സിപിഐയ്‌ക്കെതിരെ

ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്ജിന്റെ പട്ടയം റവന്യു വകുപ്പ് റദ്ദാക്കിയ സംഭവത്തില്‍ സിപിഐക്കെതിരെ മന്ത്രി എം.എം. മണി. എംപിയുടെ പട്ടയം റദ്ദാക്കിയതിനു സിപിഐ പ്രതിഫലം വാങ്ങിയിട്ടുണ്ടോ എന്ന് ജില്ലാ നേതൃത്വം വിശദീകരിക്കണമെന്നാണ് മന്ത്രിയുടെ പരാമര്‍ശം. കോണ്‍ഗ്രസിനെ സഹായിക്കാനാണ് എംപിയുടെ പട്ടയം റദ്ദാക്കിയത്. ഇതു സിപിഐ മനപൂര്‍വം ചെയ്തതാണ്. സിപിഐ ജില്ലാസെക്രട്ടറി ശിവരാമനല്ല, ഏതു രാമന്‍ വന്നാലും നമ്മള്‍ ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊട്ടക്കമ്പൂര്‍ ഭൂമി കയ്യേറിയെന്നു കണ്ടെത്തിയ ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റവന്യു വകുപ്പ് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ആരോപണം. സിപിഐഎം കട്ടപ്പന ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനച്ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രസംഗം. ഉദ്ഘാടകനായെത്തിയ പിണറായി വിജയന്‍ വേദി വിട്ടു പോയ ശേഷമായിരുന്നു മന്ത്രിയുടെ പ്രസംഗം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ രൂക്ഷമായ വാക്ശരങ്ങളാണു മണി പ്രയോഗിച്ചത്. കെ. കരുണാകരന്റെ കൗപീനം തിരുമ്മിയാണു ചെന്നിത്തല നേതാവായത്. എന്നാല്‍, താന്‍ നല്ല തന്തയ്ക്കുണ്ടായവനാണെന്നും പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയാണു നേതാവായതെന്നും മണി പറഞ്ഞു. തിരുവഞ്ചൂരിനു ശ്രീകൃഷ്ണന്റെ നിറമാണ്. ഒരിക്കലും നേരില്‍ കണ്ടിട്ടു പോലുമില്ലാതിരുന്ന അഞ്ചേരി ബേബിയുടെ പേരില്‍ തിരുവഞ്ചൂര്‍ തന്നെ നാടുകടത്തി. എന്നിട്ടും പത്തിരട്ടി ശക്തിയില്‍ തിരിച്ചുവന്നുവെന്നും എം എം മണി പറഞ്ഞു. മ

Latest Stories

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ

ഉഷ്ണതരംഗം: എല്ലാവരും ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

അച്ഛന്‍ ജയിക്കും, ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടും.. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ..; പ്രതികരിച്ച് അഹാനയും സഹോദരിമാരും

യുഎഇയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി

'മേനേൻ' എന്ന് ഞാനിട്ടതാണ് അതൊരു ജാതിപ്പേരല്ല, അച്ഛൻ എത്തീസ്റ്റ് ആണ്, ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല: നിത്യ മേനോൻ

ചാലക്കുടിയിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു; തീ പൂർണ്ണാമായി അണക്കാനുള്ള ശ്രമം തുടരുന്നു

മുംബൈ ബോളര്മാരെ പച്ചക്ക് കത്തിച്ച് ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ഈ ചെക്കനെ നോക്കി വെച്ചോ ആരാധകരെ; കുറിച്ചിരിക്കുന്നത് തകർപ്പൻ നേട്ടം

ഏഴ് പൂരിക്കും മസാലക്കറിക്കും 20 രൂപ; ഉച്ചഭക്ഷണത്തിന് 50 രൂപ; കുടിവെള്ളത്തിന് മൂന്നുരൂപ; കുറഞ്ഞവിലയില്‍ സ്‌റ്റേഷനുകളില്‍ ഭക്ഷണവിതരണം ആരംഭിച്ച് റെയില്‍വേ