മന്ത്രി കെ രാധാകൃഷ്ണന് അതൃപ്തി; മുന്‍ എംപി എ സമ്പത്തിന് പ്രൈവറ്റ് സെക്രട്ടറി സ്ഥാനവും നഷ്ടമായി

മന്ത്രി കെ രാധാകൃഷ്ണന്റെ അതൃപ്തിയെ തുടര്‍ന്ന് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മുന്‍ എംപി എ സമ്പത്തിനെ നീക്കി. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും തമ്മില്‍ ദീര്‍ഘ നാളായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് സമ്പത്തിനെ നീക്കിയതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. സമ്പത്തിന് പകരം കേരളാ ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷന്‍ നേതാവായിരുന്ന കെ ശിവകുമാറിനെയാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.

മുന്‍ എല്‍ഡിഎഫ് മന്ത്രിസഭ കാലത്ത് മന്ത്രി ടിപി രാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ ശിവകുമാര്‍. എ സമ്പത്ത് ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം ഉള്‍പ്പെടെ നേടിയ സമ്പത്ത് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനോട് മത്സരിച്ച് തോല്‍ക്കുകയായിരുന്നു.

2019ലെ തോല്‍വിയ്ക്ക് ശേഷം സംഘടന പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്ന എ സമ്പത്തിനെ സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയില്‍ നിയമിച്ചു. ഡല്‍ഹിയില്‍ 7.26 കോടി രൂപ സര്‍ക്കാര്‍ പണം ചിലവഴിച്ച് പുതിയ നിയമനം നേടിയ സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സിപിഎമ്മിനുള്ളിലും സമ്പത്തിന്റെ ഡല്‍ഹിയിലെ നിയമനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് എ സമ്പത്ത് തിരികെ കേരളത്തിലേക്ക് വരുന്നത്. കേരളത്തിലെത്തിയ മുന്‍ എംപി മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതല ഏല്‍ക്കുകയായിരുന്നു. സംഘടന പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ കൂട്ടാക്കാതിരുന്ന സമ്പത്തിനെ 2022ല്‍ പാര്‍ട്ടി പ്രവര്‍ത്തനം ഇല്ലെന്ന് ചൂണ്ടിക്കാട്ടി തരംതാഴ്ത്തിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നത്.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും