'പാർട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രിസ്ഥാനത്ത് നിന്ന് മാറും'; കൂറുമാറ്റകോഴ ആരോപണം പാർട്ടി പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

തോമസ് കെ തോമസിനെതിരായ കൂറുമാറ്റക്കോഴ ആരോപണം പാർട്ടി പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ട്. ആന്റണി രാജു പറ‍ഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകൾ പരിശോധിക്കേണ്ടതുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു.

ഏത് നിമിഷം വേണമെങ്കിലും മാറി നിൽക്കാൻ തയ്യാറാണ്. പാര്‍ട്ടി തീരുമാനങ്ങളോ നിര്‍ദേശങ്ങളോ ലംഘിക്കുന്ന ഒരാളായി താന്‍ ഉണ്ടാകില്ലെന്നും
പാർട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്നും എകെ ശശീന്ദ്രൻ വ്യക്തമാക്കി. തോമസ് കെ തോമസിനെതിരായ ആരോപണം പാര്‍ട്ടി കൂട്ടായ ചര്‍ച്ച നടത്തി പരിശോധിക്കും. ഈ വിഷയം വന്നശേഷം തോമസ് കെ തോമസുമായി സംസാരിച്ചിട്ടില്ലെന്നും കുറ്റമുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആന്റണി രാജുവിന്റെ വ്യക്തി വൈശിഷ്ട്യത്തെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നത് അനൗചിത്യമാണ്. ഒരാളെ പറ്റിയും കുറ്റം പറയാനാവില്ലെന്നും ആരോപണങ്ങളിലെ ശരിയും തെറ്റും പരിശോധിച്ച നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വാര്‍ത്തകള്‍ക്ക് ബലം നല്‍കുന്ന ഒരു തെളിവും തന്റെ കൈയില്‍ ഇല്ലെന്നായിരുന്നു കോഴവിവാദത്തില്‍ മന്ത്രി വെള്ളിയാഴ്ച ആദ്യപ്രതികരണം നടത്തിയത്.പാര്‍ട്ടിയുടെ എംഎല്‍എ ആയ തോമസ് കെ തോമസിനെ ഇപ്പോള്‍ അവിശ്വസിക്കുന്നില്ലെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ