എന്‍ഡോസള്‍ഫാന്‍ സെല്‍ നിഷ്‌ക്രിയമെന്ന് സമ്മതിച്ച് മന്ത്രി; അടിയന്തര പ്രമേയ അനുമതി നിഷേധിച്ചു

എന്‍ഡോള്‍ഫാന്‍ രോഗബാധിതര്‍ക്കായി സുപ്രീംകോടതി നിശ്ചയിച്ച നഷ്ടപരിഹാരം നല്‍കാനായിട്ടില്ല. അതിനിടെയാണ് എന്‍ഡോള്‍ഫാന്‍ റെമഡിയേഷന്‍ സെല്‍ പ്രവര്‍ത്തനം നിഷ്‌ക്രിയമെന്ന് സാമൂഹ്യനീതി വകുപ്പു മന്ത്രി ആര്‍ ബിന്ദു നിയമസഭയില്‍ സമ്മതിച്ചത്. സെല്‍ പുനസംഘടിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

അതേസമയം എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ പോലും അട്ടിമറിക്കപ്പെട്ടുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. സെല്‍ ഒരു വര്‍ഷമായി നിശ്ചലമെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് മന്ത്രിയുടെ മറുപടിയുടെ പശ്ചാത്തലത്തില്‍ അവതരണാനുമതി നിഷേധിച്ചു.

ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് മന്ത്രി തന്നെ എന്‍ഡോസള്‍ഫാന്‍ റെമഡിയേഷന്‍ സെല്ലിന്റെ പ്രവര്‍ത്തനം നിഷ്‌ക്രിയമെന്ന് സമ്മതിച്ചത്. മുന്‍ കാസര്‍ഗോഡ് കളക്ടര്‍ എന്‍ഡോശള്‍ഫാന്‍ ഇരകള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്നടക്കമുള്ള ആരോപണങ്ങളും രോഗബാധിതര്‍ ഉന്നയിക്കുന്നുണ്ട്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ