മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു; ചര്‍ച്ച നടത്താമെന്ന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്

ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഈ മാസം 27-ാം തിയതി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും ചര്‍ച്ച നടത്താമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം തത്കാലത്തേക്ക് മാറ്റി വെച്ചത്. ഇതേ ആവശ്യമുന്നയിച്ച് നവംബര്‍ 20-ന് രാവിലെ രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിയ സൂചനാസമരത്തില്‍  സാധാരണക്കാരായ രോഗികള്‍ വലഞ്ഞിരുന്നു.

ചര്‍ച്ചയില്‍ ആവശ്യങ്ങള്‍  അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് പോകാന്‍ മടിക്കില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ അറിയിച്ചു. നിരവധി രോഗികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ ഒപികള്‍ അല്‍പസമയം തടസ്സപ്പെട്ടാല്‍ തന്നെ അത് ബാധിക്കുന്നത് ആയിരക്കണക്കിന് രോഗികളെയാണ്.

കേരള മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷനാണ് ശമ്പളപരിഷ്‌കരണം ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച സൂചനാ സമരം നടത്തിയത്. എന്നാല്‍ അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐസിയു തുടങ്ങിയ വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചിരുന്നില്ല.

2006-ലാണ് അവസാനമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകര്‍ക്ക് ശമ്പളപരിഷ്‌കരണം ലഭിച്ചത്. 2016-ല്‍ വീണ്ടും ശമ്പളം പരിഷ്‌കരിക്കേണ്ടിയിരുന്നതാണ്. ഇതുണ്ടായില്ല. ഉടനടി ശമ്പളം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് ഡോക്ടര്‍മാര്‍ സൂചനാസമരം നടത്തുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്