പാകിസ്ഥാന് ഗുണമുള്ള വാര്‍ത്തകള്‍ നല്‍കിയത് കൊണ്ടാണ് മീഡിയാവണിന് വിലക്കേര്‍പ്പെടുത്തിയത്‌; കെ. സുരേന്ദ്രന്‍

പാകിസ്ഥാന് ഗുണമുള്ള വാര്‍ത്തകള്‍ നല്‍കിയത് കൊണ്ടാണ് മീഡിയാ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജമ്മു കാശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ശരിയല്ലെന്നാണ് മീഡിയാ വണ്‍ പറഞ്ഞത്. കാശ്മീരില്‍ ഇന്ത്യ ഭീകര പ്രവര്‍ത്തനം നടത്തുകയാണെന്നും ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു എന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാകിസ്ഥാന് ഗുണമാകുന്നതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ ഇത്തരം വാര്‍ത്തകള്‍ നല്‍കിയത് കൊണ്ടാണ് വിലക്ക് വന്നത്. ഇതൊക്കെ ചെയ്യുന്നതിന് മുമ്പ് ഓര്‍ക്കണമായിരുന്നു എന്നും സുരേന്ദ്രന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തിന്റെ ചാനല്‍ ആണെങ്കിലും അല്ലെങ്കിലും നമ്മുടെ രാജ്യത്തിന്റെ ഭരണഘടന പരിഗണിക്കണം. ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയ കാര്യം എന്ത് കൊണ്ട് വ്യക്തമാക്കുന്നില്ല എന്ന ചോദ്യത്തിന് ആഭ്യന്തര രഹസ്യങ്ങള്‍ പത്രക്കാരോട് വിളിച്ചു പറയാന്‍ കോടതിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരായ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പരാമര്‍ശങ്ങളെയും സുരേന്ദ്രന്‍ വിമര്‍ശിച്ചു. കേരളത്തിലെ സര്‍ക്കാരിനെയാണ് വിമര്‍ശിച്ചത്.എന്നാല്‍ മലയാളികളെ ആക്ഷേപിച്ചുവെന്ന് വരുത്തി തീര്‍ക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്