മീഡിയ വൺ സംപ്രേഷണ വിലക്കിൽ വിധി നാളെ; ഇടക്കാല ഉത്തരവ് തുടരും

മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്കിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. കേന്ദ്ര സർക്കാരിന്റെ വിലക്ക് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. നാളെ 10.15ന് തുറന്ന കോടതിയിൽ കേസിൽ വിധി പറയും. ജസ്റ്റിസ് എൻ. നഗരേഷാണ് വിധി പറയുന്നത്.

മീഡിയ വണിനു വേണ്ടി ഹാജരായ അഡ്വ. എസ് ശ്രീകുമാറാണ് കേസിൽ ആദ്യം വാദമുന്നയിച്ചത്. നടപടി നിയമവിരുദ്ധമാണ്. ലൈസൻസ് നേരത്തെ നൽകിയതാണ്. അതു പുതുക്കാനുള്ള അപേക്ഷയാണ് ഇപ്പോൾ കേന്ദ്രസർക്കാർ നിരസിച്ചത്. എല്ലാവിധ നടപടിക്രമങ്ങളും പാലിച്ചാണ് മീഡിയവൺ മുന്നോട്ടുപോയത്. എന്നാൽ, ഏകപക്ഷീയമായി കേന്ദ്രം തീരുമാനമെടുക്കുകയായിരുന്നു. ഇത് നിയമവിരുദ്ധമായ നടപടിയാണ്. സുപ്രിംകോടതി വിധികളുടെ ലംഘനമാണെന്നും എസ്. ശ്രീകുമാർ ചൂണ്ടിക്കാട്ടി.

കേസിൽ കക്ഷിചേർന്ന മീഡിയ വൺ എഡിറ്റർ പ്രമോദ് രാമനും കേരള പത്രപ്രവർത്തക യൂനിയനും വേണ്ടി ഹാജരായ അഡ്വ. ജെ.ജി ബാബുവും വിശദമായ വാദം നടത്തി. ഈ കേസിൽ നിലവിൽ മാധ്യമ സ്വാതന്ത്ര്യം എന്ന വിഷയം നിലനിൽക്കുന്നുണ്ട്. ഇതോടൊപ്പം നിരവധി തൊഴിലാളികളുടെ ജീവിത പ്രശ്‌നവും അഭിഭാഷകൻ ഉന്നയിച്ചു.

ജീവനക്കാർക്കും യൂണിയനും കേന്ദ്ര നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനാകില്ലെന്ന് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ഇത് കമ്പനിയും സർക്കാരും തമ്മിലുള്ള പ്രശ്‌നമാണ്. അവർക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ തൊഴിലുടമയെയാണ് സമീപിക്കേണ്ടത്. ഒരു തവണ ലൈസൻസ് നൽകിയാൽ അത് ആജീവാനന്തമായി കാണാനാവില്ല. സുരക്ഷാ വിഷയങ്ങളിൽ കാലാനുസൃതമായ പരിശോധനയുണ്ടാകും. അത്തരത്തിലുള്ള പരിശോധനയാണ് ഇപ്പോൾ നടന്നതെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

Latest Stories

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു