പ്രസന്നയ്ക്ക് ഇനി കട തുറക്കാം; ജിസിഡിയിൽ മുഴുവൻ തുകയും എം.എ യൂസഫലി നൽകി

കുടിശിക അടയ്ക്കാതിന്റെ പേരിൽ കൊച്ചി മറൈൻ ഡ്രൈവിൽ ജി.സി.ഡി.എ കട അടപ്പിച്ച വീട്ടമ്മയ്ക്ക് ഇനി കട തുറക്കാം.

വാടക കുശിയയായ മുഴുവൻ തുകയും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ജി.സി.ഡി.എയ്ക്ക് നൽകി. ഒമ്പത് ലക്ഷം രൂപയാണ് കടയുടമയായ പ്രസന്ന അടയ്ക്കാൻ ഉണ്ടായിരുന്നത്.

ഇതിൽ ജി.സി.ഡി.എ ഇളവ് അനുവദിച്ചതു പ്രകാരമുള്ള 6,32,462 രൂപയാണ് ലുലു ​ഗ്രൂപ്പ് അടച്ചത്. കട അടച്ചതിന് പിന്നാലെ നാല് ദിവസമായി മറൈൻ ഡ്രൈവിലെ കടയക്ക് മുന്നിൽ ഉടമ പ്രസന്ന പ്രതാപ് സമരത്തിലായിരുന്നു.

വാർത്തയറിഞ്ഞ് എം.എ യൂസഫലി സഹായവുമായി എത്തുകയായിരുന്നു. പ്രളയവും കോവിഡും കാരണം രണ്ട് വർഷമായി കച്ചവടം ഇല്ലാത്തതിനാൽ പ്രസന്ന വാടക നൽകാൻ കഴിയാതെ ബുദ്ധിമുട്ടുകയായിയരുന്നു.

2015 മുതൽ വാടക അടക്കുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തുന്നുവെന്നും പല തവണ നോട്ടീസ് നൽകിയതിനു ശേഷമാണ് നടപടി എടുത്തതെന്നുമാണ് ജിസിഡിഎ നടപടിയെ ന്യായീകരിച്ചത്.

Latest Stories

ആ പെനാൽറ്റി നഷ്ടപ്പെടുമെന്ന് ഞാൻ കരുതിയില്ല, അതിൽ ഞാൻ അസ്വസ്ഥനായിരുന്നു: ലയണൽ മെസ്സി

'ഇവനെ പടച്ച് വിട്ട കടവുള്ക്ക് പത്തിൽ പത്ത്'; ലയണൽ മെസ്സിയുടെ ഇരട്ട ഗോളിൽ ഓസ്ട്രിയയെ തകർത്ത് അർജന്റീന

കൊച്ചിയിൽ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

ചരിത്ര നേട്ടത്തിലേക്ക് ലയണൽ മെസ്സി; കാത്തിരിക്കുന്നത് മൂന്ന് വമ്പൻ റെക്കോർഡുകൾ

കരിമണൽ ഖനനത്തിലും മദ്യനയത്തിലും ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്: കെ. സി. വേണുഗോപാൽ

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

'പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ചിറ്റിയത് മലിനജലം, അമീബിക് മസ്തിഷ്ക ജ്വരം പരത്തുന്ന വെള്ളമാകും'; ആവർത്തിക്കാൻ പാടില്ലെന്ന് പിണറായി വിജയൻ

'വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ, ഉത്തരവാദിത്വം മറക്കേണ്ട കെ മുരളീധരൻ'; വിമർശിച്ച് വീണ ജോർജ്

'കമ്മ്യൂണിസം ശാപമാണെന്ന് പറയുന്ന ഒരാൾക്ക് ജീവിച്ചിരിക്കാൻ കഴിയുമോ, ചെറ്റക്കൂടിലിൽ താമസിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ, 'ചെറ്റ' പരാമർശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല'; ജി സുധാകരൻ

'മദ്യനികുതി കുറച്ചത് മദ്യവ്യാപനം കൂട്ടും, സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം'; കെ എൻ ബാലഗോപാൽ