എംകെ രാഘവന്റെ വീഡിയോ എഡിറ്റ് ചെയ്തതോ? വെല്ലുവിളിച്ച് മാത്യൂ സാമുവല്‍; 'വ്യാജമാണെങ്കില്‍ മാധ്യമ പ്രവര്‍ത്തനം നിര്‍ത്തും; അല്ലെങ്കില്‍ രാഷ്ട്രീയം വിടുമോ?'

ടിവി9 ചാനലിന്റെ ഒളി ക്യാമറ വീഡിയോയിലെ കോഴ വിവാദത്തില്‍ കുടുങ്ങിയ കോഴിക്കോട് എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംകെ രാഘവനെ വെല്ലുവിളിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍. വീഡിയോ എഡിറ്റ് ചെയ്തതാണെന്ന എംകെ രാഘവന്റെ നിലപാടിനെ ചോദ്യം ചെയ്ത് വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞാല്‍ മാധ്യമ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് പറഞ്ഞാണ് മാത്യു സാമുവല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.

ഈ ചാനലുകാരില്‍ നിന്നും അവരുടെ ഒറിജിനല്‍ അണ്‍ എഡിറ്റഡ് ഫുറ്റേജ് വാങ്ങാം.നിങ്ങള്‍ പറയുന്ന ഇന്ത്യയിലെ മൂന്ന് ഫോറന്‍സിക് ലാബില്‍ കൊടുക്കാം. അതിനു 20000 രൂപ ചിലവ് വരും. അതും ഈയുള്ളവന്‍ കൊടുക്കാം. ഒരിടത്തു നിന്നല്ല മൂന്നിടത്ത് നിന്നും തെളിഞ്ഞാല്‍ മാത്രം നിങ്ങള്‍ പറഞ്ഞ വാഗ്ദാനം നിറവേറ്റണം- അതായത് രാഷ്ട്രീയം പൂര്‍ണ്ണമായും വിടണം- തയ്യാറുണ്ടോ? ഇനി അല്ലെന്നു തെളിഞ്ഞാല്‍ ഞാന്‍ ജീവിതത്തില്‍ ഇനി ജേര്‍ണലിസം ചെയ്യുകയില്ല. അദ്ദേഹം വെല്ലുവിളിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എം.കെ.രാഘവൻ സ്റ്റിംഗ് വീഡിയോ വിഷയത്തിൽ ബഹുമാന്യനായ ഡിസിസി പ്രസിഡന്റ് റ്റി സിദ്ദിക്ക് വെല്ലുവിളിക്കുന്നത് കണ്ടു. സിപിഎമ്മിന്റെയും സാമൂഹിക മീഡിയയുടെയും കള്ളക്കളികൾ പുറത്തു കൊണ്ടുവരും എന്നും അതും അതിനെ നിയമപരമായി നേരിടും എന്നുമാണ് ഇവർ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ഈയുള്ളവനും എം.കെ രാഘവൻ സാറിനെ പരിഹസിക്കുക മാത്രമല്ല ചില സത്യങ്ങൾ ഒക്കെ പറയുകയും ചെയ്തു. സിദ്ദിക്കിന്റെയും രാഘവൻ സാറിന്റെയും വെല്ലുവിളി ഏറ്റെടുക്കുന്നു.

രാഘവൻ സാർ പറയുന്നത് ഇത് “പാരാ ഡബ്” ആണെന്നാണ്. ആ വാക്കല്ല അവിടെ ഉപയോഗിക്കേണ്ടത്. അതിന്റെ പേര് ഓഡിയോ വീഡിയോ വിഷ്വൽ “tampered” അല്ലെങ്കിൽ “doctored” എന്നാണ്. അതുമല്ലെങ്കിൽ manufactured ആണ്.

വീണ്ടും പറയാം, ഇത് സ്പൈ ക്യാമറ ഡിവൈസ് iphone -4s ആണ്. അതിൽ “stealth spy” ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. റെക്കോർഡ് ചെയ്യുമ്പോൾ ഇത് “ഫ്ലൈറ്റ്” മോഡിലേക്ക് പോകും. iphone മുഴുവനായി ഓഫ് മോഡിലാകും. എന്നിരുന്നാലും റെക്കോഡിങ് വൈഡ് ആംഗിളിൽ നടക്കും. അതായത് ഇതിന്റെ പിക്ചർ ക്വാളിറ്റി ഐഫോൺ ക്യാമറയുടേതാണ്. sound visuals ഒരു പോലെ റെക്കോർഡ് ചെയ്യും.അതിനു ശേഷം അത് ലാപ്ടോപ്പിലേക്കു മാറ്റും, എന്നിട്ട് അതിനെ പെൻഡ്രൈവിലാക്കി എഡിറ്റ് ചെയ്യും.

ഇവിടെ അദ്ദേഹം പറഞ്ഞ പോലെ അതേ ശബ്ദത്തിൽ അതുപോലെ പാരാ ഡബ് ചെയ്താൽ വളരെവേഗം കണ്ടുപിടിക്കാൻ കഴിയുന്നതേ ഉള്ളൂ. ഗൂഗിളിൽ സെർച്ച് അത് ടെസ്റ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയർ കാണാം. രണ്ടു മിനിട്ടു കൊണ്ട് അത് കണ്ടുപിടിക്കാം. ഇനി രാഘവൻ സാറിനോട്, ഈ പറയുന്ന പാരാ ഡബ് അത്ര നിസാരമായി ചെയ്യാൻ കഴിയില്ല. ഡബ് ചെയ്ത വോയിസ് സിങ്ക് ചെയ്‌തെടുക്കാൻ ശരിക്കും പണിപ്പെടണം. അതു ചെയ്തിട്ടുണ്ടെങ്കിൽ വളരെ നിസ്സാരമായി കണ്ടുപിടിക്കാനും കഴിയും. മോഡുലേഷൻ മാറുമ്പോൾ ഉടനെ അറിയാം.അതിനു ഫോറൻസിക് ലാബിൽ പോകേണ്ട ആവശ്യമില്ല, ഇന്നത്തെ സാഹചര്യത്തിൽ.

ഞാൻ കണ്ടിടത്തോളം ഇത് ഒറിജിനൽ ഫൂട്ടേജ് ആണ്. എഡിറ്റ് ചെയിതിട്ടുണ്ട്‌, പക്ഷെ ഒന്നും തിരുകി കയറ്റിയിട്ടില്ല. ഒറിജിനൽ sound track ആണ്, tampered അല്ല ഇത്.

ഞാൻ ഈ ചാനലുകാരിൽ നിന്നും അവരുടെ ഒറിജിനൽ അൺ എഡിറ്റഡ് ഫുറ്റേജ് വാങ്ങാം.നിങ്ങൾ പറയുന്ന ഇന്ത്യയിലെ മൂന്ന് ഫോറൻസിക് ലാബിൽ കൊടുക്കാം. അതിനു 20000 രൂപ ചിലവ് വരും. അതും ഈയുള്ളവൻ കൊടുക്കാം. ഒരിടത്തു നിന്നല്ല മൂന്നിടത്ത് നിന്നും തെളിഞ്ഞാൽ മാത്രം നിങ്ങൾ പറഞ്ഞ വാഗ്ദാനം നിറവേറ്റണം- അതായത് രാഷ്ട്രീയം പൂർണ്ണമായും വിടണം- തയ്യാറുണ്ടോ? ഇനി അല്ലെന്നു തെളിഞ്ഞാൽ ഞാൻ ജീവിതത്തിൽ ഇനി ജേർണലിസം ചെയ്യുകയില്ല.

ഒരു കാര്യം ഓർമിപ്പിക്കുന്നു- രാഹുലിന് വേണ്ടി സീറ്റു ഒഴിഞ്ഞു കൊടുത്തതിനാൽ ഉറപ്പായിട്ടും സിദ്ദിഖിന് ഒരു ഓഫർ കാണും. രാഹുൽ പ്രധാനമന്ത്രിയായാൽ അയാൾ ഒരു മിനിസ്റ്റർ ഫോർ സ്റ്റേറ്റ് ആകാനുള്ള ഭാഗ്യമുണ്ട്. വെറുതെ അത് തട്ടി തെറിപ്പിക്കരുത്.

Latest Stories

'കാർ വായുവിലേക്ക് ഉയർന്നത് 20 അടി, ശേഷം മരത്തിന് മുകളിലേക്ക്'; യുഎസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു

ഈ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ജ്യോതിക പറഞ്ഞു, എന്നാല്‍ സൂര്യ അത് സമ്മതിച്ചില്ല..; വെളിപ്പെടുത്തി സംവിധായകന്‍

കേരളത്തില്‍ 71.16 ശതമാനം പോളിങ്: മുന്നില്‍ വടകര, കുറവ് കോട്ടയം; അവസാന കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

IPL 2024: വിജയാഘോഷം അവസാനിക്കും മുമ്പ് പഞ്ചാബ് കിംഗ്സിസിനൊരു നിരാശ വാര്‍ത്ത, സൂപ്പര്‍ താരം ടൂര്‍ണമെന്‍റ് പാതിവഴിയില്‍ മതിയാക്കി ഇന്ത്യ വിട്ടു

ധോണിയുടെ തൊപ്പിയിൽ അത് കണ്ടതിന് ശേഷം എനിക്കും ആ ആഗ്രഹം ഉണ്ടായി, കെഎൽ രാഹുൽ പറയുന്നത് ഇങ്ങനെ

'കെ സുരേന്ദ്രൻ വീട്ടിൽ വന്നിട്ടുണ്ട്, ഞങ്ങൾ സുഹൃത്തുക്കൾ'; ഇപി ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍

'പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല': സഞ്ജയ് കൗൾ

നായികയായി എത്തുന്ന ആദ്യ സിനിമ, കൃഷ്‌ണേന്ദുവിന് കൈയ്യടി; 'പഞ്ചവത്സര പദ്ധതി' പ്രേക്ഷകര്‍ക്കൊപ്പം കണ്ട് അഭിനേതാക്കള്‍

കല്യാണ വീട്ടിൽ ആഘോഷമായിരുന്നു, ഒടുക്കം അത് ആറ് പേരുടെ ജീവനെടുത്തു

അയാളെ പോലെ സഹ താരങ്ങളുടെ ചിന്തകൾ പോലും മനസിലാക്കുന്ന മറ്റൊരാൾ ഇല്ല, പലരുടയും കരിയർ രക്ഷപെട്ടത് അദ്ദേഹം കാരണം; സൂപ്പർ താരത്തെക്കുറിച്ച് ഋഷഭ് പന്ത് പറയുന്നത് ഇങ്ങനെ