'ക്ഷേത്രത്തിന് മുന്നില്‍വെച്ച് ഇരുട്ടിൽ വിവാഹം, താലി ധരിച്ച് സ്‌കൂളിലെത്തി'; ശൈശവ വിവാഹത്തില്‍ 25 കാരനായ വരനടക്കം അഞ്ച് പേര്‍ക്കെതിരെ കേസ്

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ ശൈശവ വിവാഹത്തിന് കേസെടുത്ത് പൊലീസ്. സാമൂഹിക ക്ഷേമ വിഭാഗം നല്‍കിയ പരാതിയിൽ വരനടക്കം അഞ്ച് പേര്‍ക്കെതിരെ കേസ് കൃഷ്ണഗിരി പൊലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി സ്‌കൂളില്‍ താലി ധരിച്ചെത്തിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്ത് വന്നത്.

14 വയസ്സുകാരിയുടെ വിവാഹം നടത്തിയെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. വരനും മാതാപിതാക്കളും പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഉള്‍പ്പെടെയാണ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടി സ്‌കൂളില്‍ താലി ധരിച്ചെത്തിയത് ശ്രദ്ധയില്‍പ്പെട്ടതോടെ അധ്യാപകര്‍ സാമൂഹിക ക്ഷേമ വകുപ്പിനെ അറിയിക്കുകയായിരുന്നു. 25 കാരനാണ് വരന്‍. പുലര്‍ച്ചെയാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നതെന്നും ശേഷം സ്‌കൂളിലേക്ക് വരികയായിരുന്നുവെന്നും സാമൂഹിക ക്ഷേമ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

ഒരു ആഘോഷത്തിനായി താന്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങിച്ചെന്നും അതിന് ശേഷം സ്‌കൂളിലേക്ക് വരുമെന്നും പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ താലി ധരിച്ച് യൂണിഫോമില്‍ തന്നെയാണ് വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയത്. ഇതിനെ തുടർന്ന് സുഹൃത്തുക്കള്‍ തിരക്കിയപ്പോള്‍ വിവാഹം കഴിഞ്ഞെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. ക്ഷേത്രത്തിന് മുന്നില്‍വെച്ച് ഇരുട്ടിലായിരുന്നു വിവാഹമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. തുടർന്ന് സാമൂഹിക ക്ഷേമ വിഭാഗം പരാതി നൽകുകയായിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ