'എനിക്ക് വേണ്ടത് നരകത്തിലേക്കുള്ള താക്കോല്‍'; സര്‍ക്കാരിന്റെ സമ്മാനം ദാനം ചെയ്ത് മാര്‍ ക്രിസോസ്റ്റം

സര്‍ക്കാരിന്റെ ക്രിസ്മസ് ആശംസയില്‍ മാര്‍ത്തോമാ വലിയമെത്രാപ്പോലീത്ത മാര്‍ ക്രിസ്‌റ്റോസ്റ്റത്തിന്റെ മഹാദാനത്തിന്റെ സന്ദേശവും. സര്‍ക്കാരിന്റെ ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടിടുത്തിയുള്ള ആശംസയിലാണ് തിരുമേനിയുടെ സന്ദേശത്തെ പ്രകീര്‍ത്തിച്ചിരിക്കുന്നത്.

തിരുമേനിയോടുള്ള ആദര സൂചകമായി സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ പൂര്‍ത്തിയാകുന്ന ഒരു വീട് തിരുമേനിക്ക് സമ്മാനിച്ച വീട് അര്‍ഹനായ മറ്റൊരു കുടുബത്തിന് നല്‍കിയാണ് തിരുമേനി മാതൃകയായത്.

“വീടില്ലാത്ത പതിനായിരങ്ങള്‍ക്ക് സര്‍ക്കാര്‍ വീടുവച്ചു നല്‍കുമ്പോള്‍ അതില്‍ ഒരു ഭവനം ശതാഭിഷക്തമായ അഭിവാന്ദ്യ മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് ഉപഹാരമായി സമര്‍പ്പിക്കുന്ന ആ ഭവനം നിരാശ്രയകുടുംബത്തിന് തിരുമേനി ദാനം ചെയ്യുമ്പോള്‍ ക്രിസ്മസിന്റെ മഹാസന്ദേശം പിന്നെയും പിറവികൊള്ളുകയാണ്” എന്നാണ് കാര്‍ഡിലെ സന്ദേശം.

“എനിക്ക് സമ്മാനമായി ലഭിക്കുന്ന വീടിന്റെ താക്കോല്‍ സ്വര്‍ഗത്തിലേക്കുള്ള താക്കോലാണ്. എനിക്കുവേണ്ടത് നരകത്തിലേക്കുള്ള താക്കോലാണ്. അവിടെയാണ് ഒരുപാട് കഷ്ടപ്പെടുന്നവരും വീടില്ലാത്തരവുമുള്ളതെന്നും തനിക്ക് നല്‍കിയ വീട് അര്‍ഹരായ മറ്റൊരാള്‍ക്ക് ദാനം ചെയ്യണം” – എന്നായിരുന്നു തീരുമേനി പറഞ്ഞത്.

തിരുമേനിക്ക് സമ്മാനമായി സമര്‍പ്പിച്ച വീട്, തീരുമേനി ദാനമായി നല്‍കിയതിനെ പുക്ഴ്ത്തിയാണ് കാര്‍ഡില്‍ ആശംസ നല്‍കിയിരിക്കുന്നത്. ഈ ദാനകര്‍മം ക്രിസ്മസിന്‍റെ മഹാസന്ദേശമായി പിറവികൊള്ളുന്നുവെന്നാണ് ക്രിസ്മസ് സന്ദേശം. തിരുമേനിയുടെ അഭിപ്രായത്തെ മാനിച്ച് സഭ നിര്‍ദ്ദേശിച്ച സജുവിനും കുടുബത്തിനും സര്‍ക്കാര്‍ വീട് കൈമാറും.

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍