മാവോയിസ്റ്റ് നേതാവ് രൂപേഷിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയ ഡിജിപി ശ്രീലേഖയുടെ നടപടിക്കെതിരെ ആമി; 'ജയില്‍ മാറ്റത്തിന് പിന്നില്‍ മറ്റ് താല്‍പര്യങ്ങള്‍'

കോടതിവിധിയെ മറികടന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷിനെ വിയ്യൂര്‍ ജയിലില്‍ നിന്നും പൂജപ്പുര ജയിലിലേക്ക് മാറ്റിയ ജയില്‍ ഡിജിപി ശ്രീലേഖയുടെ നടപടിയില്‍ പ്രതിഷേധിച്ച് മകള്‍ ആമി. ഡിജിപിയുടെ നീക്കം തികച്ചും സംശയാസ്പദമാണെന്ന് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ ആമി പറയുന്നു.

തങ്ങളുടെ അപേക്ഷയിന്മേലാണ് 2016 ല്‍ കോയമ്പത്തൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രൂപേഷിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയത്. കൂടുതല്‍ ദൂരം യാത്ര ചെയ്ത് അച്ഛനെ കാണാന്‍ പോകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കാരണമാണ് ഇത്തരത്തില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചത്. രൂപേഷ് നിരോധിത സംഘടനകളില്‍ അംഗമായത് കുട്ടികളുടെ തെറ്റല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് മഞ്ചേരി സെഷന്‍സ് ജഡ്ജ് എസ്എസ് വാസവന്‍ ജയില്‍മാറ്റത്തിന് വിധിയെഴുതിയത്.

https://www.facebook.com/ami.roop.73/posts/1587672371312181

എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ വീട്ടില്‍ നിന്നും എട്ടുമണിക്കൂര്‍ ദൂരത്തിലുള്ള പൂജപ്പുര ജയിലിലേക്ക് ഡിജിപി ശ്രീലേഖയുടെ നിര്‍ദ്ദേശപ്രകാരം രൂപേഷിനെ മാറ്റിയതില്‍ മറ്റ് ് താല്‍പര്യ
ങ്ങളുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും ആമി പറയുന്നു. രൂപേഷിന് തെക്കന്‍ കേരളത്തിലേതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ ഉള്ളത് വടക്കന്‍ കേരളത്തിലാണ അപ്പോള്‍ കേസന്വേഷണത്തിന്റെ വേണ്ടിയാണെന്നുള്ള വാദവും അടിസ്ഥാനരഹിതമാണെന്ന് ആമി പറയുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2015 ല്‍ കൊയമ്പത്തൂരില്‍ വച്ചാണ് രൂപേഷും ,ഭാര്യ ഷൈനയും അറസ്റ്റിലാകുന്നത്. കേരളാ പൊലീസിന്റെയും തണ്ടര്‍ ബോള്‍ട്ടിന്റെയും വളരെക്കാലമായുള്ള അന്വേഷണത്തിലൂടെയാണ് രൂപേഷും ഭാര്യയും അറസ്റ്റിലായത്. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ രൂപേഷ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. എട്ടുവര്‍ഷത്തോളമായി ഒളിവിലായാരുന്നു രൂപേഷ്. ഇയാള്‍ക്കൊപ്പം ഭാര്യയും പ്രവര്‍ത്തിച്ചിരുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഷൈനയെയും അറസ്റ്റ് ചെയത്.

Latest Stories

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി