കൊച്ചി സ്മാര്‍ട്ട്സിറ്റിക്ക് പുതിയ സിഇഒ

സ്മാര്‍ട്സിറ്റി കൊച്ചിയുടെ സിഇഒയായി മനോജ് നായരെ ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സേവനമനുഷ്ടിച്ചു വരികയായിരുന്ന മനോജ് നായര്‍ നേരത്തെ ദുബായ് ഹോള്‍ഡിങ്ങിന് കീഴിലുള്ള ദുബായ് പ്രോപ്പര്‍ട്ടീസ് ഗ്രൂപ്പ് സീനിയര്‍ എക്സിക്യുട്ടിവ് ഡയറക്ടറായും സേവനമുഷ്ടിച്ചിട്ടുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ അദ്ദേഹത്തിന് വ്യവസായ രംഗത്തെ വിവിധ മേഖലകളില്‍ 27 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട്.

ബിസിനസ് സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലും കമ്പനികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സഹായിക്കുന്നതിലും പരിചയസമ്പന്നനായ മനോജ് നായരെ സ്മാര്‍ട്സിറ്റി കൊച്ചിയുടെ സിഇഒയായി നിയമിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സ്മാര്‍ട്സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ മാലിക് പറഞ്ഞു.

കേരളത്തിലെ പ്രധാന ഇന്നവേഷന്‍ ഹബ്ബെന്ന നിലയ്ക്ക് സ്മാര്‍ട്സിറ്റി കൊച്ചി ഉയര്‍ന്നുവരുന്ന ഘട്ടത്തില്‍ അതിന്റെ വികസനത്തിന് നേതൃത്വം നല്‍കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് മനോജ് നായര്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ സാങ്കേതികവിദ്യ രംഗത്തിന്റെ ഹൃദയത്തുടിപ്പായി സ്മാര്‍ട്സിറ്റി മാറുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സ്മാര്‍ട്സിറ്റിയിലെ ആദ്യ ഐടി മന്ദിരത്തില്‍ 20-ഓളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2018-ന്റെ ആദ്യപാദത്തില്‍ നിരവധി കമ്പനികള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയാണ്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി