മലയാളി യുവാവിനെ അര്‍മേനിയയില്‍ ബന്ദിയാക്കി; രണ്ടര ലക്ഷം നല്‍കിയില്ലെങ്കില്‍ വധിക്കും; തോക്കിന്‍ മുനയില്‍ ഭീഷണി

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയെ അര്‍മേനിയയില്‍ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്നതായി പരാതി. ഇരിങ്ങാലക്കുട സ്വദേശി വിഷ്ണു എന്ന യുവാവിനെയാണ് അര്‍മേനിയയില്‍ ബന്ദിയാക്കി നാട്ടിലുള്ള കുടുംബത്തോട് മോചന ദ്രവ്യം ആവശ്യപ്പെട്ടത്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ രണ്ടര ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ യുവാവിനെ വധിക്കുമെന്നാണ് ഭീഷണി.

വിഷ്ണുവിന് മേല്‍ തൊഴിലിടത്തെ സാമ്പത്തിക ബാധ്യത ആരോപിച്ചാണ് പണം ആവശ്യപ്പെടുന്നത്. യുവാവിനെ തോക്ക് ചൂണ്ടി വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് കുടുംബത്തെ വീഡിയോ കോളിലൂടെയാണ് അറിയിച്ചത്. ഇതേ തുടര്‍ന്ന് കുടുംബം നേരത്തെ ഒന്നര ലക്ഷം രൂപ നല്‍കിയെങ്കിലും വിഷ്ണുവിനെ മോചിപ്പിച്ചിരുന്നില്ല.

തുടര്‍ന്ന് രണ്ടര ലക്ഷം രൂപ കൂടി നല്‍കിയില്ലെങ്കില്‍ യുവാവിനെ വധിക്കുമെന്നാണ് ഒടുവിലത്തെ ഭീഷണി. മകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിഷ്ണുവിന്റെ അമ്മ ഗീത മുഖ്യമന്ത്രിയ്ക്കും നോര്‍ക്കയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ഹോസ്റ്റല്‍ നടത്തിപ്പിനായാണ് വിഷ്ണു അര്‍മേനിയയിലേക്ക് പോയത്.

യുവാവ് ഇതിനായി എട്ടര ലക്ഷം രൂപ ചെലവഴിച്ചിരുന്നതായി അമ്മ പറയുന്നു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം സുഹൃത്തുക്കള്‍ വിഷ്ണുവിനെ ഹോസ്റ്റല്‍ ഏല്‍പ്പിച്ച് സ്ഥലം വിട്ടു. ഹോസ്റ്റലിലെ താമസക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് ഹോസ്റ്റല്‍ ഉടമസ്ഥന്‍ വിഷ്ണുവിനെ ബന്ദിയാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി