സ്വർണക്കടത്ത് കേസ്; മലപ്പുറം സ്വദേശി കസ്റ്റംസ് കസ്റ്റഡിയിൽ

തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയെന്ന് വിശ്വസിക്കുന്ന മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടി. ഇന്ന് പുലർച്ചെ മലപ്പുറത്തെ വീട്ടിൽ എത്തിയായിരുന്നു അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

മലപ്പുറത്ത് നിന്ന് അറസ്റ്റിലായത് പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസ് ആണെന്നാണ് വിവരം. പ്രത്യേക വാഹനത്തിൽ കൊച്ചിയിൽ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്വർണ്ണക്കടത്ത് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.സ്വർണക്കടത്ത് കേസിൽ നേരത്തെ അറസ്റ്റിലായ സരിത്തും ഇതേ ഓഫീസിൽ തന്നെയാണ് ഇപ്പോഴുള്ളത്. ഇരുവരേയും ചോദ്യം ചെയ്യുമെന്നാണ് വിവരം.

സ്വപ്ന സുരേഷും സന്ദീപ് നായരും സരിത്തും അടക്കം ക്യാരിയർമാരാണെന്നും സ്വർണ കടത്തിന് പിന്നിൽ ഉന്നത ബന്ധമുണ്ടെന്നുമുള്ള സുപ്രധാന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Latest Stories

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ