കറുത്ത സാരിയില്‍ മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍; ക്ലിഫ് ഹൗസിന് മുന്നില്‍ പ്രതിഷേധം, രണ്ട് പേര്‍ അറസ്റ്റില്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കറുത്ത വസ്ത്രത്തില്‍ പ്രതിഷേധവുമായി എത്തിയ മഹിളാ മോർച്ച  പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കറുത്തസാരി ഉടുത്തായിരുന്നു പ്രതിഷേധം. ക്ലിഫ് ഹൗസിന് മുന്നില്‍ മുഖ്യമന്ത്രിക്ക് എതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ച പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

മുഖ്യമന്ത്രിയുടെ വാഹനം വഴിയിലൂടെ കടന്നു പോകുന്ന സമയത്തായിരുന്നു പ്രതിഷേധം. 10ല്ധികം പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ക്ലിഫ് ഹൗസ് പരിസരത്ത് പല വഴികളിലായി നിന്ന പ്രതിഷേധക്കാരെയാണ് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം തലസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. പാര്‍ട്ടി പരിപാടി ആയതിനാലാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാത്തതെന്ന് അക്കാദമി അധികൃതര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പരിപാടിയെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് തലസ്ഥാനത്ത് ഇന്ന് രണ്ട് പരിപാടികളാണുള്ളത്.രാവിലെയാണ് ഇഎംസ് അക്കാദമിയില്‍ നവകേരള ശില്‍പശാലയില നടക്കുന്നത്. ശേഷം വൈകിട്ട് അഞ്ച് മണിക്ക് അയ്യങ്കാളി ഹാളില്‍ റേഷന്‍ കാര്‍ഡ് വിതരണം ഉദ്ഘാടനവും നടക്കും.

മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്തുള്‍പ്പെടെ രാത്രിയും തുടര്‍ന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി പൊലീസ് ആസ്ഥാനത്ത് കൂടുതല്‍ സായുധ പൊലീസിനെ വിന്യസിച്ചു. സംസ്ഥാനത്തെ പൊലീസ് സേനയോട് തയ്യാറായിരിക്കാന്‍ ഡിജിപി അനില്‍ കാന്ത് നിര്‍ദേശിച്ചു. ബറ്റാലിയന്‍ അടക്കമുള്ള സേനാവിഭാഗങ്ങള്‍ തയ്യാറായിരിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ