'നരേന്ദ്ര മോദിക്കെതിരായ അപവാദ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ചു, ബിജെപി ആസ്ഥാനത്ത് സ്വീകരണവും ഉണ്ടത്രെ'; കെ എം ഷാജിയെ പരിഹസിച്ച് എം ശിവപ്രസാദ്

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ മന്ത്രി കെ എം ഷാജിയുടെ പ്രതികരണത്തിനെതിരെ പരിഹാസവുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. കേന്ദ്ര മന്ത്രി കെ എം ഷാജി മാധ്യമങ്ങളെ കണ്ട് PMAY പദ്ധതിയെ പറ്റിയും നരേന്ദ്ര മോദിക്ക് എതിരായ അപവാദ പ്രചാരണങ്ങൾക്കെതിരെയും പ്രതികരിച്ചുവെന്ന് പറഞ്ഞ എം ശിവപ്രസാദ് BJP ആസ്ഥാനത്ത് സ്വീകരണവും ഉണ്ടത്രെ എന്നും പരിഹസിച്ചു.

72,000 രൂപ തന്നിട്ട് വീട് വെക്കാൻ പറയുന്ന BJP ഗവൺമെൻ്റിൻ്റെ പദ്ധതിയെ പറ്റി അവർക്ക് പോലും ഇല്ലാത്ത ആവേശമാണ് ഷാജിയേട്ടന്. ഇനിയും എന്തൊക്കെ കാണണമെന്നും എം ശിവപ്രസാദ് പ്രതികരിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട വീടുകളില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ എംബ്ലം വെയ്ക്കുന്നതില്‍ തെറ്റില്ല എന്നാണ് താന്‍ പറഞ്ഞതെന്ന് ഷാജി വ്യക്തമാക്കിയിരുന്നു. പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതില്‍ തെറ്റില്ല എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നതെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.

പിഎംഎവൈയില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്ള ഒരു എംബ്ലം കാണിച്ചു തരാമോ എന്ന് വെല്ലുവിളിച്ച മന്ത്രി ഒരു ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് പുതുതായി വീട് അനുവദിക്കുന്നത് ആവശ്യമില്ലാത്ത കപട ആദര്‍ശം പറഞ്ഞ് തടയുന്നത് സമൂഹത്തിനോട് ചെയ്യുന്ന തെറ്റാണെന്നും കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റ്

കേന്ദ്ര മന്ത്രി ശ്രീ. കെ. എം. ഷാജി മാധ്യമങ്ങളെ കണ്ട് PMAY പദ്ധതിയെ പറ്റിയും നരേന്ദ്ര മോദിക്ക് എതിരായ അപവാദ പ്രചാരണങ്ങൾക്കെതിരെയും പ്രതികരിച്ചു.
BJP ആസ്ഥാനത്ത് സ്വീകരണവും ഉണ്ടത്രെ…
72,000 രൂപ തന്നിട്ട് വീട് വെക്കാൻ പറയുന്ന BJP ഗവൺമെൻ്റിൻ്റെ പദ്ധതിയെ പറ്റി അവർക്ക് പോലും ഇല്ലാത്ത ആവേശമാണ് ഷാജിയേട്ടന്. ഇനിയും എന്തൊക്കെ കാണണം.

Latest Stories

മാസപ്പടി കേസിൽ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ ഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഉടൻ ഹർജി നൽകും

ഹേമചന്ദ്രൻ കൊലക്കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി; സി ജെ പി നിരാഹാര സമരത്തിലേക്ക്, സമരത്തിനൊപ്പം സോനം വാങ്ചുക്ക്

'പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട്, പ്രധാനമന്ത്രി മറുപടി പറയണം'; പിണറായി വിജയൻ

'കെ എം ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു'; പരിഹസിച്ച് എ കെ ബാലൻ

കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; വരുംദിവസങ്ങളിൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ 'നരക’മാക്കി മാറ്റുമെന്ന് ഇറാൻ; സമാധാനം അകലെ, ഹോർമൂസും പശ്ചിമേഷ്യയും വീണ്ടും ഭീതിമുനയിൽ

'അൻസിബയെ നേരിടാൻ ചാണകമോ മനുഷ്യവിസർജ്ജ്യമോ കയ്യിലുണ്ടെന്ന അഹങ്കാരം മതിയാവില്ല, അറിവില്ലായ്മയാണ് ഏറ്റവും വലിയ യോഗ്യത'; ശാരദക്കുട്ടി

'അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കരുത്, EMS ഭവന പദ്ധതി ഉണ്ടാക്കിയവർ PMAY പദ്ധതിയെ എതിർക്കുന്നത് എന്തിനാണ്'; മന്ത്രി കെ എം ഷാജി

'വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ?'; ബിൽ പാസായാൽ അന്തിമ തീരുമാനം, ന്യായീകരിച്ച് മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്