ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലിന് എതിരെ സിസ്റ്റര്‍ ലൂസി; പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ എന്തെന്ന് വെളിപ്പെടുത്തണം

ചാനല്‍ പരിപാടിക്കിടെ അപവാദ പ്രചാരണം നടത്തിയ വൈദികന്‍ ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി. കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു വൈദികനായ ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ പരാമര്‍ശങ്ങള്‍.

ചാനലില്‍ വന്ന് പറയാന്‍ സാധിക്കാത്ത ഒത്തിരി കാര്യങ്ങള്‍ അധികാരികളുടേയും തന്റെയും പക്കല്‍ ഉണ്ടെന്നായിരുന്നു ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞത്. കന്യാസ്ത്രീകള്‍ അനങ്ങരുത്, തെറ്റുകളെ ചൂണ്ടിക്കാണിച്ചാല്‍ ഏത് വിധേനയും അവളെ ഇല്ലാതാക്കുന്ന കത്തോലിക്ക പുരുഷ മേധാവിത്വമാണുള്ളത്. കന്യാസ്ത്രീകള്‍ ഭയന്ന് എന്തിനും ഈ വര്‍ഗ്ഗത്തിന് കൂട്ടു നില്‍ക്കുകയാണ്.

നിങ്ങള്‍ക്ക് ഈ വാര്‍ത്തകള്‍ എവിടെ നിന്ന് ലഭിച്ചെന്ന് വിശദമാക്കണമെന്ന് സിസ്റ്റര്‍ ലൂസി ആവശ്യപ്പെടുന്നു. കുടുംബജീവിതത്തെ കുറിച്ചും സ്ത്രീപുരുഷബന്ധത്തെ കുറിച്ചും ടി വി ഷോയില്‍ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാന്‍ നിങ്ങളെ വിലയിരുത്തിയിരുന്നുവെന്ന് സിസ്റ്റര്‍ ലൂസി ഫെയ്സ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു

നേരത്തെ വാര്‍ത്താശേഖരണവുമായി ബന്ധപ്പെട്ട് കാണാന്‍ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍ കാരയ്ക്കാമല മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളുപയോഗിച്ച് മാനന്തവാടി രൂപത പിആര്‍ഒയും വൈദികനുമായ ഫാദര്‍ നോബിള്‍ തോമസ് പാറക്കല്‍ ഉയര്‍ത്തിയ രൂക്ഷമായ ആരോപണങ്ങള്‍ക്കും നേരത്തെ സിസ്റ്റര്‍ ലൂസി മറുപടി നല്‍കിയിരുന്നു.

Latest Stories

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ